Latest News

നാവല്‍ മാലിന്യപ്രശ്‌നം സമരസമിതി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

പയ്യന്നൂര്‍:രാമന്തളിയിലെ നാവല്‍ അക്കാദമി സ്ഥാപിച്ച സീവേജ് ട്രീ റ്റ്‌മെന്റ് പ്ലാന്റില്‍(മാലിന്യ പ്ലാന്റ്) നിന്നും പരിസര പ്രദേശങ്ങളിലെ കിണറുകളിലേക്ക് മാലിന്യംഊര്‍ ന്നിറങ്ങുന്നത് കാരണം കുടിവെ ള്ളം മുട്ടിയ കുടുംബങ്ങളും രാമന്തളി നിവാസികളും ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സമരം പുതിയ വഴിത്തിരിവിലേക്ക്.
കഴിഞ്ഞ എഴുപത്തിമൂന്ന് ദിവസത്തിലേറെയായി നടത്തിവരുന്നസമരംപരിഹാരംകണ്ടെത്താ തെ തുടരുന്ന സാഹചര്യത്തില്‍ സമരത്തെ തകര്‍ക്കാനും അടിച്ചമര്‍ത്താനും പോലീസ് നടത്തുന്ന ശ്രമത്തിനെതിരെ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പയ്യന്നൂര്‍ പോലീസസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സമരസമിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് കള്ളക്കേസ് എടുക്കുന്നതിനെതിരെയുംകേ സുക ള്‍ പിന്‍വലിക്കണമെന്ന് ആ വശ്യപ്പെട്ടുമാണ് സമരസമിതി പ്ര വര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാമന്തളിയിലെ ജനങ്ങളുടെ ശുദ്ധ ജലത്തിനുവേണ്ടിയുള്ള സമര ത്തെ കരിനിമയങ്ങളുപയോഗിച്ചും കള്ളക്കേസുകളില്‍ കുടുക്കിയും നാടുകടത്താനുള്ള നീക്കം ചെറുക്കണമെന്നും ജനകീയ സമരങ്ങ ളെ അടിച്ചൊതുക്കാന്‍ നാവിക അ ക്കാദമി അധികൃതര്‍ നടത്തുന്ന ധിക്കാരത്തെ ചെറുക്കണമെന്നും 'ഞങ്ങള്‍ പറയും നിങ്ങള്‍ അനുസരിക്കുക' എന്ന സൈനിക ധി ക്കാരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഡി.കെ. ഗോപിനാഥ്, ഗംഗാധരന്‍, എ സ്.എ. ഷു ക്കൂര്‍ ഹാ ജി, പി.വി.ദാസന്‍, പി.വി അബൂ ബക്കര്‍, എം.കെ. ഭാസ്‌കരന്‍, പി.വി.ഹസ്സന്‍കുട്ടി, സതീശന്‍ കാര്‍ത്തികപ്പള്ളി,എ.വി. തമ്പാന്‍എന്നിവര്‍ സംസാരിച്ചു. വിനോദ് രാമന്തളി, കൊടക്കല്‍ചന്ദ്രന്‍, ബീന രമേഷ്, പി.പി. നാരായണി, നളിനി ശ്രീധരന്‍, പി.കെ. നാരായണന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
തളിപ്പറമ്പ് ഡിവിഷനുകളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ പോലീസുകാര്‍, പയ്യന്നൂര്‍ സി.ഐ എം.പി. ആസാദിന്റെ നേ തൃത്വത്തില്‍ പയ്യന്നൂര്‍ എസ്.ഐ കെ.പി.ഷൈന്‍,കെ.എ. ബിജോയ്, പെരിങ്ങോം എസ്.ഐ മഹേഷ്, ചെറുപുഴ എസ്.ഐ സുധാകരന്‍ എന്നിവരുള്‍പ്പെടെ വന്‍ പോലീസ് സന്നാഹം മാര്‍ച്ച് സ്റ്റേഷന് സമീപം തടഞ്ഞു.

No comments:

Post a Comment