Latest News

കുടുംബ സഹായ സമിതി രൂപീകരിച്ചു

പയ്യന്നൂര്‍: കാന്‍സര്‍ ബാധിച്ച് നിര്യാതനായ കിഴക്കെ കൊവ്വലിലെ ടി.സി.വി രാജന്റെ കുടുംബത്തെ സഹായിക്കുന്നതിനും രോഗത്തിന് അടിമപ്പെട്ട് ചികിത്സയില്‍ കഴിയുന്ന രാജന്റെ സഹോദരി ദീപയുടെ ചികിത്സാ നിധി സ്വരൂപിക്കുന്നതിനുമായി ടി.സി.വി രാജന്‍ കുടുംബ സഹായ സമിതി രൂപീകരിച്ചു.
കൗണ്‍സിലര്‍ ഇ.പി. ശ്യാമള അധ്യക്ഷയായി. എ.പി. നാരായണന്‍, കെ.വി. സുരേന്ദ്രന്‍, വി. രാമചന്ദ്രന്‍, പി. പത്മനാഭന്‍, കെ. ഹരിഹര്‍കുമാര്‍, പി.എം ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഇ.പി. ശ്യാമള(ചെയര്‍മാന്‍), ടി.സി.വി ബാലകൃഷ്ണന്‍, വി.ടി.വി രാഘവന്‍(വൈസ് ചെയര്‍മാന്മാര്‍). പി.എം. ബാലകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), അത്തായി ബാലന്‍, എ.പി കൃഷ്ണകുമാര്‍(സകണ്‍വീനര്‍മാര്‍) വി.എം മാധവന്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment