Latest News

ബിജുവധം: രണ്ടുപേരെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ഗൂഢാലോചന കുറ്റത്തിന് കേസെടുക്കും

പയ്യന്നൂര്‍: ആര്‍.എസ്.എസ്. രാമന്തളി മണ്ഡല്‍കാര്യവാഹക് സി. ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയകേസില്‍റിമാന്റില്‍ കഴി യു ന്നരണ്ടുപേരെഅന്വേഷണ സം ഘംഇന്ന്കസ്റ്റഡിയില്‍വാ ങ്ങും.
ഡിവൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷററും സി.പി.എം രാ മന്തളി ലോക്കല്‍ കമ്മിറ്റി അംഗവുമായ രാമന്തളി കുന്നത്തെരുവി ലെ ടി.പി. അനൂപ്, കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍ എ ന്നിവരെയാണ് കേസന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി. ഐ എം. പി ആസാദ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുവേണ്ടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കഴി ഞ്ഞ ദിവസം മറ്റൊരു പ്രതിയായ കക്കംപാറയിലെ വടക്കുമ്പത്ത് ജിതിനെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകളും വിവരങ്ങളും ലഭിക്കുന്നതിനുവേണ്ടി അന്വേഷണ സംഘം കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെ യ്തുവരികയാണ്.
ഇതിനിടെ കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ വീട്ടുടമയെ യും കേസില്‍ പ്രതിചേര്‍ക്കാന്‍ അന്വേണ സംഘം തയ്യാറായി.
കുന്നരു കാരന്താട്ടെ സി.പി. എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിന്റെ കൊലപാതകത്തിന് ചുക്കാന്‍ പിടിച്ച വിദ്വേഷമാണ് കേസില്‍ പന്ത്രണ്ടാം പ്രതിയായ ആര്‍.എസ്.എസ്. കാര്യവാഹക് സി. ബിജുവിനെ വധിക്കാന്‍ കാരണമെന്ന് കേസില്‍ കസ്റ്റഡിയിലുള്ളവര്‍ ചോദ്യം ചെയ്യലില്‍ അ ന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നിരുന്നതായും ബിജുവിനെ അപായപ്പെടുത്താന്‍ രണ്ടുതവണ ശ്രമം നടത്തിയതായുംനാട്ടില്‍നിന്ന് ബി ജു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനി ടെ അവസരം ഒത്തുകിട്ടിയ സാ ഹചര്യത്തില്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പ്ര തികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യപ്രതിയായ ഡ്രൈവര്‍ റിനീഷ് കൊ ല്ലപ്പെട്ട ധനരാജിന്റെആത്മസുഹൃ ത്തും സന്തത സഹചാരിയുമായിരുന്നു.
ഡി.വൈ.എഫ്.ഐ നേതാവ് അനൂപിനെയും സത്യനെയും ക സ്റ്റഡിയില്‍ കിട്ടുന്നതോടെ ഗൂ ഢാലോചന നടത്തിയ സ്ഥലവും ഇതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെ ന്ന കാര്യവും വ്യക്തമാകുമെന്നാ ണ് കേസന്വേഷണ സംഘം നല്‍ കുന്ന സൂചന.

No comments:

Post a Comment