Latest News

പയ്യന്നൂര്‍ സഹകരണ ആശുപത്രി വാര്‍ഷികാഘോഷം നാളെയും മറ്റന്നാളും

പയ്യന്നൂര്‍: പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ പതിനെട്ടാം വാ ര്‍ഷികാഘോഷം നാളെയും മറ്റന്നാളുമായി ആശുപത്രി പരിസരത്ത് നടക്കും.
ആശുപത്രി പരിസരത്ത് നാളെ രാവിലെ ഒമ്പതുമണി മുതല്‍ നടക്കുന്ന ആരോഗ്യ സെമിനാര്‍ ജി ല്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.ആശുപത്രി പ്രസിഡണ്ട് അഡ്വ. ടി.വി അജയകുമാര്‍ അധ്യക്ഷനായിരിക്കും. ഡോ.എം. ഹരിദാസ്,ഡോ.കെ.ഗോപിനാഥ്, ഡോ. ശ്യാമള മുകുന്ദന്‍, ഡോ.പുഷ്പാംഗദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ആശുപ ത്രി സെക്രട്ടറി കെ.വി. സന്തോഷ് സ്വാഗതവും എം.വി രതീഷ് കു മാര്‍ നന്ദിയും പറയും.
ആറിന് ശനിയാഴ്ച രാവിലെ ആരോഗ്യ ക്ലാസുകള്‍. ഒമ്പതര മ ണി മുതല്‍ പത്തര മണിവരെ മാ നസിക സമ്മര്‍ദ്ദങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തില്‍ ഡോ. ദ്രൂഹിണ്‍ എ.വി ക്ലാസെടുക്കും. ഡോ. കെ. മുഹമ്മദ് ഷമീര്‍ അധ്യക്ഷത വഹിക്കും. കെ.കെ. ഗംഗാധരന്‍ സ്വാഗതം പറയും.
പത്തരമണി മുതല്‍ പതിനൊന്നരവരെ ഡോ, സരിന്‍ എസ്.എം. വാര്‍ദ്ധക്യകാല ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ക്ലാസെടുക്കും. ഡോ. കെ. പത്മനാഭന്‍ അധ്യക്ഷനായിരിക്കും. സി. ഉണ്ണികൃഷ്ണന്‍ സ്വാഗതം പറയും.
പതിനൊന്നര മണി മുതല്‍ പ ന്ത്രണ്ട് മണിവരെ അവയവദാനം-സാങ്കേതികത്വവും പ്രായോഗികതയും എന്ന വിഷയത്തില്‍ ഡോ. കെ.സി സോമന്‍ ക്ലാസെടുക്കും. ഡോ.പി.പിജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കെ.കെ.കൃഷ ്ണന്‍സ്വാഗതം പറയും.
പതിനൊന്നര മണി മുതല്‍ പ ന്ത്രണ്ടരമണിവരെ ജീവിത ശൈ ലീ രോഗത്തെ അറിയുക, പ്രതിരോധിക്കുക എന്ന വിഷയത്തില്‍ ഡോ.ടി.എ മധുസൂദനന്‍നമ്പൂതി രി ക്ലാസെടുക്കും. ഡോ.എം.എസ്. അഷ്‌റഫ് അധ്യക്ഷനായിരിക്കും. പികുഞ്ഞിക്കണ്ണന്‍ സ്വാഗതവും എം.വി നവീന്‍കുമാര്‍ നന്ദിയും പറയും.
വൈകുന്നേരം നടക്കുന്ന സ മാപന സമ്മേളനം പി. കരുണാകരന്‍എം.പി. ഉദ്ഘാടനംചെ യ്യും. നടന്‍ സലീംകുമാര്‍ കൈ തപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അഡ്വടി.വിഅജയകുമാര്‍ അധ്യക്ഷനായിരിക്കും. ടി.ഐ മധുസൂദനന്‍, വി. നാരായണന്‍, കെ.കെ.ഗംഗാധരന്‍, വി.നന്ദകുമാര്‍, ഡോ. പ്ര വീണ്‍ ഗോപിനാഥ്, കെ.ശശിധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ ന്ന് സംസാരിക്കും. കെ.വി സ ന്തോഷ് സ്വാഗതവും കെ.യു രാ ധാകൃഷ്ണന്‍ നന്ദിയും പറയും.
തുടര്‍ന്ന് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും കുടുംബാംഗങ്ങളും ചേര്‍ന്നൊരുക്കുന്ന കലാസന്ധ്യഅരങ്ങേറുമെന്ന് ടി. വി അജയകുമാര്‍,കെ.വി. സന്തോഷ്,അഡ്വ. കെ.വി. ഗണേഷ്, എം.വി. നവീന്‍കുമാര്‍,സി.ഉണ്ണികൃഷ് ണന്‍കെ.കെ.ഗംഗാധരന്‍,കെ. യു രാധാകൃഷ്ണന്‍,എന്നിവര്‍ വാ ര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.

No comments:

Post a Comment