Latest News

സൗന്ദര്യസംരക്ഷണത്തിന് ആയുര്‍വ്വേദ രീതികള്‍

മനുഷ്യ ശരീരത്തിന്റെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ ബാഹ്യമായി കാണുന്ന പ്രധാന അവയവമാണ് ചര്‍മ്മം, അഥവാ തൊലി. ത്വക്ക്, അതില്‍ കറുത്തതും, വെളുത്തതും, അധികമായി കറുത്തതും, വികൃതമായ വെളുപ്പും. തൊലിയുടെ
നിറവ്യത്യാസങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണ്. ചര്‍മ്മസൗന്ദര്യത്തില്‍
പാരമ്പര്യത്തിന്റെ പങ്ക് പ്രധാന ഘടകമാണ്.
ശരിയായ ശുചിത്വ
പരിപാലനം, ആഹാരക്രമം, ഉറക്കം, വ്യായാമം, തേച്ച്കുളി ഇവ
ശീലമാക്കിയാല്‍ ശരിയായ ആരോഗ്യവും
ചര്‍മ്മസൗന്ദര്യം കൂട്ടാനും നിലനിര്‍ത്തുവാനും
സാധിക്കും.ചര്‍മ്മത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന മലിനാംശങ്ങളെ നീക്കം ചെയ്യാനും ജീവിത വേഗങ്ങള്‍ക്കിടയില്‍ ചര്‍മ്മത്തിന് പുറത്ത്
അടിഞ്ഞുകൂടുന്ന മലങ്ങളെ കഴുകിക്കളയുന്നതിനും
ദിവസേന രണ്ടു നേരം കുളിക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒന്നോ, രണ്ടോ തവണ നല്ല കുഴമ്പ് അല്ലെങ്കില്‍ ആയുര്‍വ്വേദ തൈലങ്ങളായ
ബലാശ്വഗന്ധാദി തൈലമോ ധന്വന്തരം തൈലമോ ദേഹത്ത് തേച്ച്
അല്‍പ്പമൊന്ന് വ്യായാമം ചെയ്യുന്നത് ചര്‍മ്മത്തിനും ശരീരപേശികള്‍ക്കും
നല്ലതാണ്. തേച്ചുകുളി
ചര്‍മ്മത്തിലേക്കുള്ള
രക്ത ചക്രമണത്തെ
വര്‍ദ്ധിപ്പിക്കുന്നതിനും
ചുളിവുകളും ജരകളും
വരാതിരിക്കുന്നതിനും കാല് വിണ്ടുകീറുന്നത്
തടയുന്നതിനും
സഹായിക്കും. തേച്ച്കുളിക്കുന്നതിനായി
ചെറുപയര്‍പൊടി,
വാകപൊടി, താളിപൊടി, മുതിരപൊടി
ഇവയിലേതെങ്കിലും
ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ ശരിയായ ശുചിത്വം പാലിച്ചാല്‍
അകാല ജരയെയും
നരയേയും തടഞ്ഞു
നിര്‍ത്തുകയും യൗവ്വനവും സൗന്ദര്യവും നീട്ടിക്കൊണ്ടുപോകുന്നതിനും
സഹായകമാകും.
മനസ്സിനും, ശരീരത്തിനും ഹിതമായിട്ടുള്ള ആഹാരം വിശപ്പ് വരുന്നതിന്
തൊട്ടുമുമ്പ് തന്നെ
കഴിച്ചുതുടങ്ങുക. ഏറെ വിശന്നിട്ടോ, വയര്‍ നിറയെ ഉള്ളപ്പോഴോ ഭക്ഷണം
കഴിക്കരുത്.ഭക്ഷണം
കഴിക്കുന്നതിന് മുമ്പായി വെള്ളം കുടിക്കുന്നതാകയാല്‍ ശരീരം മെലിയുകയും ഭക്ഷണത്തിന് മദ്ധ്യത്തില്‍ കുടിച്ചാല്‍ വണ്ണം
വയ്ക്കുകയും ചെയ്യും.
ദാഹശമനത്തിനായി
തിളപ്പിച്ചാറ്റിയ വെള്ളമോ ദാഹശമനി ചേര്‍ത്ത
തിളപ്പിച്ച വെള്ളമോ
ചെറുചൂടോടെ പലവട്ടമായി കഴിക്കുന്നതാണ്
അഭികാമ്യം. രാമച്ചം,
നന്നാറി, പതിമുഖം, ചുക്ക്, കരിങ്ങാലി, ജീരകം ഇവയിട്ട് തിളപ്പിച്ച വെള്ളം
കുടിക്കുന്നതിനും നമ്മുടെ ശരീരത്തിനകത്തെ അഴുക്കും കൊഴുപ്പും
മൂത്രക്കല്ലും കഠിന
ഔഷധങ്ങള്‍
സേവിച്ചതുമൂലമുള്ള
പാര്‍ശ്വഫലങ്ങളും
കഴുകിപോകും.
എട്ട് മണിക്കൂര്‍ കുറഞ്ഞത് ഉറങ്ങുക. രാത്രിയില്‍ അധികം ഉറക്കമൊഴിയുകയോ പകല്‍ അധികം
ഉറങ്ങുകയോ ചെയ്യുന്നത് ചര്‍മ്മത്തിന്റെ തനത്
സൗന്ദര്യത്തെ പ്രധാനമായി മുഖസൗന്ദര്യത്തെ
ബാധിക്കും.
അധികമുറക്കമൊഴിയുന്നതും അധികസമയം
തുടര്‍ച്ചയായി രാത്രി ജോലി ചെയ്യുക, കമ്പ്യൂട്ടര്‍, ടി.വി, മൊബൈല്‍ പോലുള്ള
വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കണ്ണിനുതാഴെ കറുത്ത പാടും,
കണ്‍പോളകള്‍ക്ക് കനവും കൂട്ടും. കണ്ണിന് താഴെയുള്ള കറുത്തപാടുകള്‍ മായുന്നതിന് കുങ്കുമാദിലേപം,
ഏലാദികേരം തുടങ്ങിയ ലേപനങ്ങള്‍ പുറമെ
പുരട്ടാനും, ഖദിരാമിശ്രം, ആരശ്വതാരിഷ്ടം,
ലോഹാസവം,
ദ്രാക്ഷാരിഷ്ടവും
തുടങ്ങിയ ഔഷധങ്ങള്‍ നല്ലൊരു വൈദ്യന്റെ
നിര്‍ദ്ദേശപ്രകാരം
സേവിക്കാവുന്നതാണ്.

No comments:

Post a Comment