Latest News

ബൈക്കില്‍ മദ്യക്കടത്ത് :എക്‌സൈസ് സംഘത്തെ കണ്ട് യുവാവ് ഓടിരക്ഷപ്പെട്ടു

തളിപ്പറമ്പ്: അനധികൃതമായി വിദേശ മദ്യവില്‍ക്കുന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍എക് സൈ സ് സംഘത്തെ കണ്ട് മദ്യ ക്കുപ്പികളും ബൈക്കും ഉപേക്ഷിച്ച് ഓ ടിരക്ഷപ്പെട്ടു.
ആലക്കോട് തിമിരി അടുക്ക ത്തെവെട്ടുപ്പാറ സജോജോസഫാ (25)ണ് എക്‌സൈസ് സംഘത്തെ കണ്ട് പെരുമ്പടവ് ടൗണില്‍ വെച്ച് ഓടിരക്ഷപ്പെട്ടത്. പിന്‍തുടര്‍ന്നെത്തിയ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ദിനേശന്‍, പ്രിവന്റീവ് ഓഫീസര്‍ മധുസൂദനന്‍, സി.ഇ ഒമാരായ ഷാജി, പുരുഷോത്തമന്‍ എ ന്നിവരടങ്ങിയ സംഘം യുവാവ് സഞ്ചരിച്ച കെ.എല്‍. 13.കെ-7619നമ്പര്‍ ബൈക്കും അഞ്ച് ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു.

No comments:

Post a Comment