Latest News

കാര്‍ഷിക ഗവേഷണം:മേഖലാ വര്‍ക്ക്‌ഷോപ്പും കര്‍ഷക മുഖാമുഖ പരിപാടിയും

പിലിക്കോട്: കാര്‍ഷിക ഗവേഷണ വിജ്ഞാനവ്യാപന ഉപദേശക സമിതിയുടെ മുപ്പത്തിനാലാമത് മേഖലാ വര്‍ക്ക്‌ഷോപ്പും കര്‍ഷക മുഖാമുഖ പരിപാടിയും പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷ ണ കേന്ദ്രത്തില്‍ വച്ച് കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷ ണവിഭാഗം മേധാവി ഡോ. സാജന്‍ കുര്യന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ജില്ലാ കൃഷി ജോയിന്റ് ഡയറക്ടര്‍ സലിന്‍സ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. സുരേഷ് പി.ആര്‍ സ്വാഗതം ആ ശംസിച്ചു. ചടങ്ങില്‍ പടന്നക്കാട് കാര്‍ഷികകോളേജ് അസോസിവേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ സംസാരിക്കുകയും ഡോ. കെ. എന്‍ സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ഡോ. രതീഷ് പി. കെ നന്ദിയും പറഞ്ഞു.
ആദ്യസെഷനായ കര്‍ഷക മുഖാമുഖം പരിപാടിയുടെ ചെയര്‍ മാ നായി ഡോ. ജയരാജും, കോ-ചെയര്‍പേഴ്‌സണായി കൃഷി അസി സ്റ്റന്റ് ഡയറക്ടര്‍ വീണാറാണിയും ചര്‍ച്ച നയിച്ചു. കാര്‍ഷിക ശാ സ്ത്ര ജ്ഞരായ ഡോ. കെ. എം. ശ്രീകുമാര്‍, ഡോ. സുരേഷ് പി.ആര്‍, ഡോ. വനജ, ഡോ. ഗിക്ഷിന്‍സ്, ഡോ. സന്തോഷ് കുമാര്‍. ടി, ഡോ. ഹീര എന്നിവരും മലബാര്‍ മേഖലയിലെ കര്‍ഷകരും പങ്കെടുത്തു.
ഉച്ചയ്ക്കു ശേഷമുള്ള കാര്‍ഷികശാസ്ത്രജ്ഞരുടെ ഗവേ ഷണപ്രബന്ധാവതരണം സെഷന്റെ ചെയര്‍മാനായി ഡോ. കെ. എന്‍ സതീശന്‍, കോ-ചെയര്‍മാനായി ഡോ. കെ. എം. ശ്രീകുമാര്‍ എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു.ഡോ. സുജാത, ഡോ. വനജ, ഡോ. പി.കെ മിനി, ഡോ. സന്തോഷ് കുമാര്‍. ടി, ഡോ. അജിത്, ഡോ. ഹീര, ഡോ. രതീഷ് പി. കെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പന്നിയൂര്‍-9 എന്ന പുതിയയിനം കുരുമുളക് പുറത്തിറക്കു ന്ന തിനുള്ള ശുപാര്‍ശ അംഗീകരിച്ചു. വരള്‍ച്ചാസാഹചര്യങ്ങളില്‍ മികച്ച വിളവ് നല്‍കാനും, രോഗകീ ടങ്ങ ളെ കൃഷിയിടത്തില്‍ പ്രതിരോ ധിച്ചു നില്‍ക്കാനുള്ള കഴിവും ഈ ഇനത്തിന്റെ പ്രത്യേക തയാ ണ്. കുരുമുള കിന്റെ ഗുണമേന്മ ഘടകങ്ങളായ പൈപ്പറിന്‍, ഒലി യോ റെസിന്‍, ബാഷ്പീകര ണ തൈ ലം എന്നി വ യും ഉയര്‍ന്ന അളവി ല്‍ അടങ്ങിയിരിക്കുന്നു.
തുടര്‍ന്ന് നടന്ന പ്ലീനറി സെ ഷ നില്‍ഡോ. കേരള കാര്‍ഷിക സര്‍ വ്വകലാ ശാ ല ഗവേഷണവിഭാഗം മേധാവി ഡോ. സാജന്‍ കുര്യന്‍ അദ്ധ്യക്ഷനായി.ഡോ. വനജ പ്രസ്തുത ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും സുരേഷ് പി.ആര്‍ സ്വാ ഗതവുംഡോ. സ ന്തോഷ് കുമാര്‍. ടി ന ന്ദിയും പറഞ്ഞു

No comments:

Post a Comment