Latest News

കണ്ണന്‍ ഗുരുക്കളെ അനുസ്മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ തെരു മൈത്രി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കോല്‍ക്കളി രംഗത്തെ കുലപതിയായിരുന്ന ഇടവലത്ത് കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ ആറാം ചരമവാര്‍ഷികവും പുരസ്താക സമര്‍പ്പണവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സമ്മേളനം ഫോക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ.എ.കെ. നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലറി ഗുരുക്കളും മര്‍മ്മ ചികിത്സകനുമായ പി.പി. നാരായണന്‍ ഗുരുക്കള്‍ക്ക് കണ്ണന്‍ ഗുരുക്കള്‍ സ്മാരക മൈത്രി പുരസ്‌കാരം സമര്‍പ്പിച്ചു. പി.കെ.സുരേഷ് കുമാര്‍ അനുസ്മരണ ഭാഷണം നടത്തി. ഡോ.എ.കെ. വേണുഗോപാലന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി മോഹനന്‍, ടി.ടി.വി രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സതീഷ് കുമാര്‍ ടി.ടി.വി സ്വാഗതവും പ്രസൂണ്‍ വി.വി നന്ദിയും പറഞ്ഞു. സംസ്ഥാന കേരളോത്സവ വിജയികളെ അനുമോദിച്ചു. തുടര്‍ന്ന് മൈത്രി കലാ കുടുംബത്തിന്റെ ചിലമ്പൊലി-2012 അരങ്ങേറി.

No comments:

Post a Comment