Latest News

കനിമധുരം'' നാലാം വര്‍ഷത്തിലേക്ക്.; ഉദ്ഘാടനം 15ന്

 പയ്യന്നൂര്‍ : പയ്യന്നൂര്‍ മണ്ഡലത്തില്‍ഭക്ഷ്യ സ്വയംപര്യാപ്തത, ആരോ ഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങളോടെ 2014 അന്താരാഷ്ട്ര പുരയിട കൃഷി വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതി യാണ് കനിമധുരം. സി. കൃഷ്ണന്‍ എം.എല്‍.എ നിയോജക മണ്ഡല ത്തില്‍ ആരംഭിച്ച കനിമധുരം പദ്ധതി നാലാം വര്‍ഷത്തിലേക്ക് കടക്കുന്നു.
വീട്ടുപറമ്പുകളിലും പൊതു ഇടങ്ങളിലും വിവിധ സംഘടനകള്‍, വായനശാലകള്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫല വൃക്ഷ തൈ കളും,ഔഷധ സസ്യങ്ങളും വിതരണം ചെയ്ത് നട്ട് സംരക്ഷണം ഉറ പ്പുവരുത്തുന്നു.പയ്യന്നൂര്‍ നഗരസഭ ഉള്‍പ്പെടെ മണ്ഡല പരിധി യിലെ ഗ്രാമ പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കാണ് തൈകള്‍ വിതരണം നടത്തിയത്.
കുറ്റിയാട്ടൂര്‍, കുഞ്ഞിമംഗലം മാവ്, ഉറുമാമ്പഴം, പപ്പായ, സീതാപ്പഴം, മുരിങ്ങ, ചാമ്പ, നെല്ലി, പേര, കറിവേപ്പ്, ആര്യവേപ്പ്, നേന്ത്രവാഴ എ ന്നിവയുടെ തൈകളാണ് കനി മധുരം പദ്ധതിയാല്‍ തയ്യാറാ ക്കിയത്.
സംസ്ഥാന കൃഷിവകുപ്പ് ,സോഷ്യല്‍ ഫോറസ്ട്രി, ഔഷധി, ഉള്‍പ്പെ ടെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും, നഗരസഭ, ഗ്രാമ പഞ്ചായത്തുകള്‍ വഴിയും കനി മധുരം നഴ്‌സറിയിലൂടെ തൈകള്‍ ഉല്‍പ്പാദിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 2,86,800 തൈകള്‍ ഇതിനകം വിതരണം ചെയ്തു.
ചെടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി മോണിറ്ററിങ്ങ് കമ്മറ്റിയും പഞ്ചായത്ത്തല സംഘാടക സമിതികളും നിലവിലുണ്ട്. ഈ വര്‍ഷം പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ തൈകള്‍ നട്ടുവളര്‍ത്തുന്നതിനായി ക്ഷേത്രം, പള്ളി പരിസരങ്ങളിലും, കാവുകളിലേക്കും കനി മധുരം പദ്ധതി വ്യാപിപ്പി ച്ചിട്ടുണ്ട്. മാത്തില്‍, മാതമംഗലം, കണ്ടോത്ത് പ്രദേശങ്ങളില്‍ കനി മധുരം നഴ്‌സറികളില്‍ വളര്‍ത്തിയ തൈകള്‍ വിതരണത്തിന് തയ്യാറായി.
നാലാം വര്‍ഷത്തെ തൈകളുടെ വിതരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം പതിനഞ്ചിന് വ്യാഴാഴ്ച മാതമംഗലത്ത് വെച്ച് കാര്‍ഷിക വി കസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. സി. കൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

No comments:

Post a Comment