Latest News

രാമന്തളി 17 ശുഹദാ മഖാമില്‍ സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും 18ന്

 വന്യജീവികളും അപൂര്‍വയിനം പക്ഷികളും ജന്തുക്കളും വിഹരിക്കുന്ന ഏഴിമലയുടെ താഴ്‌വരയില്‍ വളരെ വിശാലമായി നീണ്ടുനിവര്‍ന്നുകിടക്കുന്ന അതിമനോഹരമായ പ്രദേശമാണ് രാമന്തളി. പ്രകൃതി രമണീയമായ അന്തരീക്ഷം മര്‍ഹും മുണ്ടക്കാല്‍ ഇബ്രാഹിം മുസലിയാര്‍, പൊന്നിച്ചി വലിയപുരയില്‍ അബ്ദുള്‍ഖാദര്‍ മുസലിയാര്‍ തുടങ്ങിയ മഹത്തുക്കളുടെ കരസ്പര്‍ശം ഏറ്റഭൂമി. പതിനാറാം നൂറ്റാഡില്‍ താവളമടിച്ച പോര്‍ച്ചുഗീസുകാര്‍ അവിടെ താമസിച്ചിരുന്ന മുസ്ലീം കുടുംബങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയമായ മസ്ജിദിനെതിരെയും അക്രമമഴിച്ചുവിടുകയുണ്ടായി. ഇതിനെതിരെ ചെറുത്ത്‌നിന്ന് വീരമൃത്യുവരിച്ച യോദ്ധാക്കളുടെ ദീപ്തസ്മരണയിലാണ് രാമന്തളിയിലെ പതിനേഴ് രക്തസാക്ഷികള്‍ ചരിത്രത്തില്‍ മഹത്തായ സ്ഥാനം പിടിച്ചത്. പതിനേഴ് രക്തസാക്ഷികളുടെ അന്ത്യവിശ്രമത്താല്‍ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായിത്തീര്‍ന്ന രാമന്തളി പ്രദേശം അനുദിനം ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഉത്തുംഗതിയിലേക്ക് കുതിക്കുന്നു. അവരുടെ നിരവധി അത്ഭുതങ്ങള്‍ പിറന്നുവീഴുന്ന തലവമുറകളില്‍പോലും പേരും പെരുമയും മേറുന്നു. ലോകത്തിന്റെ ഏതൊരുകോണിലിരുന്നും പതിനേഴ് ശുഹദാക്കളുടെ പിന്‍മുറക്കാരെന്ന് സാഭിമാനം പറയാവുന്നിടത്തോളം ശുഹദാക്കളുടെ കീര്‍ത്തി പരക്കുന്നു. ആശയറ്റചിന്തകളുമായി കാലാകാലങ്ങളായി ഈ മഖ്ബറ മുറ്റത്തേക്ക്
 ഒഴുകിയെത്തുന്ന ജനസഹസ്രങ്ങള്‍ ഇവിടെവന്ന് പ്രാര്‍ത്ഥിച്ച് ആശ്വാസത്തിന്റെ തെളിനീരുമായി മടങ്ങുന്നത് പതിവ് കാഴ്ചയാണ്. മാസംതോറും പതിനേഴ് ശുഹദാക്കളുടെ മഖാമില്‍ വെച്ച് നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും പതിനെട്ടിന് ഞായറാഴ്ച തറാവീഹ് നിസ്‌കാരാനന്തരം നടക്കുകയാണ്. മഹമൂദ് മുസലിയാര്‍ നീലേശ്വരം ഖാസി സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.

No comments:

Post a Comment