Latest News

ഫെയ്‌സ്ബുക്ക് പ്രണയം: 19-കാരിയായ ആലക്കാട് സ്വദേശിനി പാലക്കാടുകാരനോടൊപ്പം നാടുവിട്ടു

പയ്യന്നൂര്‍: ഫെയ്‌സ്ബുക്ക് പ്രണയത്തില്‍ കുടുങ്ങിയ പത്തൊമ്പതുകാരിയായ ഡിഗ്രി വിദ്യാര്‍ത്തിനിയും കോറോം ആലക്കാട് സ്വദേശിനിയുമായ യുവതി പാലക്കാട് നെന്മാറ സ്വദേശിയായ യുവാവിനോടൊപ്പം നാടുവിട്ടു.
കണ്ണൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ആലക്കാട്ടെ പത്തൊമ്പതുകാരിയെയാണ് കാണാനില്ലെന്ന് കാണിച്ച് മാതാവ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയത്. ചെറുകുന്ന് പാപ്പിനിശ്ശേരിയിലെ പിതാവിന്റെ വീട്ടില്‍ താമസിച്ച് പഠിക്കുന്ന പത്തൊമ്പതുകാരി അവധി ദിവസം കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തിനെ തുടര്‍ന്നാണ് മാതാവ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ കേസടുത്ത പയ്യന്നൂര്‍ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെഇരുവരും യുവാവിന്റെ പാലക്കാട് നെന്മാറയിലെ ബന്ധുവീട്ടിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണസംഘം നെന്മാറയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം യുവാവും പത്തൊമ്പതുകാരിയുമായുള്ള വിവാഹം നെന്മാറ ക്ഷേത്രത്തില്‍ വെച്ച് നടന്നതായുംസൂചനയുണ്ട്.


No comments:

Post a Comment