Latest News

ഫെയ്‌സ്ബുക്ക് പ്രണയം നാടുവിട്ട 19-കാരിയെ കണ്ടെത്തി

പയ്യന്നൂര്‍:ഫെയ്‌സ്ബുക്ക് പ്രണയത്തില്‍ കുടുങ്ങി നാടുവിട്ട ആലക്കോട് സ്വദേശിനിയും ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായപത്തൊമ്പതുകാരിയെ പാലക്കാട്ടുകാരന്റെ നെന്മാറയിലെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തി. 
പത്തൊമ്പതുകാരി നെന്മാറയില്‍ വെച്ച് യുവാവിനെ വിവാഹം കഴിച്ചശേഷം നെന്മാറയ പോലീസില്‍ ഹാജരായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തിലുള്ളപ്രത്യേക അന്വേഷണ സംഘം യുവതിയെ പയ്യന്നൂരിലെത്തിക്കുകയായിരുന്നു. യുവതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.കണ്ണൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിഗ്രി വിദ്യാര്‍ ത്ഥിനിയായ പത്തൊ മ്പതുകാരിയെകാ ണാനില്ലെന്ന് കാണിച്ച് മാതാവാണ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയത്.

No comments:

Post a Comment