Latest News

ശാസ്ത്രയാന്‍-2017 ജനകീയ ശാസത്രോത്സവം 26 മുതല്‍ വെള്ളൂരില്‍

പയ്യന്നൂര്‍: ശാസ്ത്ര അധ്യാപകന്‍ ദി നേശ് കുമാര്‍ തെക്കുമ്പാട് വെ ള്ളൂര്‍ ചന്ത ന്‍കുഞ്ഞി ഹാളില്‍ ഇ രുപത്തിയാറ് മുതല്‍ഇരുപത്തിയെട്ടുവരെ ജനകീയ ശാസ്‌ത്രോത്സവം നടത്തുന്നു. കണ്ണൂര്‍-കാ സര്‍കോട് ജില്ലകളിലെ വിദ്യാ ര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും വിധമാണ് ശാസ്ത്രയാന്‍ എന്ന പേരില്‍ വെള്ളൂര്‍ജവഹര്‍ വായനശാലായുടെ സഹകരണത്തോടെ പരിപാടി നടത്തുന്നത്.
ഇരുപത് വര്‍ഷമായി ആയിരത്തിലധികം വേദികളില്‍ ശാസ്ത്രപരീക്ഷണ കളരികള്‍ അവതരിപ്പിച്ച് ദിനേശ്കുമാര്‍ കാസര്‍കോട് ജില്ലയിലെ ഇളമ്പച്ചിതെക്കുമ്പാട് സ്വദേശിയാണ്. തെക്കുമ്പാട് മാടായി ജി.എം.യു.പി. സ്‌കൂളിലെ അധ്യാപകനാണ്. ഭാര്യ:പ്രവീണ. മക്കളായ ശ്രീഹരി, നവ്യ എന്നിവരും ഇദ്ദേഹത്തിന്റെ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
വെള്ളൂര്‍ ജവഹര്‍ വായനശാല ശാസ്ത്രയാന്‍ എന്ന പേരില്‍ ഇരുപത്തിയാറ്, ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് തീയതികളിലായി നടത്തുന്ന ജനകീയ ശാസ്‌ത്രോത്സവം ഇരുപത്തിയാറിന് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
ഇരുപത്തിയേഴിന് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ടുമണിവരെ ദിനേഷിന്റെ മുഴുനീള ശാസ്ത്ര പരീക്ഷണങ്ങള്‍ നടക്കും. ടി.വി. രാജേഷ് എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാകും. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. ബൈജു സംബന്ധിക്കും.
ഇരുപത്തിയെട്ടിന് ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനം കെ.കെ. രാഗേഷ് എം.പി. ഉദ്ഘാടനം ചെയ്യും. പാവൂര്‍ നാരായണന്‍ അധ്യക്ഷനാകും. വി. നാരായണന്‍ ഉപഹാര സമപ്പണം നടത്തുന്ന ചടങ്ങില്‍ കെ.വി ബാലന്‍ ആശംസകളര്‍പ്പിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്ക് സ്വയം ചെയ്യാവുന്ന ലഘുപരീക്ഷണമൂല, ശാസ്ത്രകാരന്മാരെ കുറിച്ചുള്ള വിവരങ്ങള്‍, ശാസ്ത്രക്വിസ്, ശാസ്ത്രനാടകം, ജൈവ വൈവിധ്യം, കാലാവസ്ഥ തുടങ്ങിയവ സൂചിപ്പിക്കുന്ന പാനലുകള്‍, ബോധവല്കരണമൂലകള്‍ എന്നിവ പ്രദര്‍ശന നഗരിയിലുണ്ടാവും.
പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന അഖണ്ഡ ശാസ്ത്രപരീക്ഷണ കളരിയാണ് ശാസ്ത്ര ഉത്സവത്തിന്റെ മുഖ്യ ആകര്‍ഷണം നൂറ്റിയിരുപതോളം ശാസ്ത്രപരീക്ഷണങ്ങള്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെ തുടര്‍ച്ചയായി അവതരിപ്പിക്കും.
പൊതുജനങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് സൗജന്യമായി ശാസ്ത്രനഗരിയില്‍ തത്സമയം ശാസ്ത്രപരീക്ഷണങ്ങള്‍ കാണാം. പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഒപ്പ് രേഖപ്പെടുത്താനുള്ള ബാനര്‍ ഒരുക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ഇ. ഭാസ്‌കരന്‍, കണ്‍വീനര്‍ കെ. ജയപ്രകാശന്‍, പാവൂര്‍ നാരായണന്‍, ഇ. അനീഷ് കുമാര്‍, ദിനേഷ് കുമാര്‍ തെക്കുമ്പാട് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment