Latest News

ശാസ്ത്രയാന്‍-2017 സമാപിച്ചു

വെള്ളൂര്‍: മൂന്ന് ദിവസങ്ങളായി വെളളൂര്‍ ജവഹര്‍ വായനശാല ആന്റ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വെള്ളൂരില്‍ നടന്ന ശാസ്ത്രയാന്‍ 2017 വെള്ളൂരില്‍ സമാപിച്ചു. സംഘാടനത്തിലെ സര്‍ക്ഷാത്മകതയും ജനപങ്കാളിത്തവും വിഷയ വൈവിധ്യവും കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ജനകീയോത്സവമായി മാറി ഈ ശാസ്‌ത്രോത്സവം. ശാസ്ത്രയാന്റെ രണ്ടാം ദിനത്തില്‍ പന്ത്രണ്ട് മണിക്കൂറില്‍ നൂറ് ശാസത്ര പരീക്ഷണങ്ങള്‍ അവതരിപ്പിച്ച് ലോക വിസമയം തീര്‍ത്ത ദിനേശ് കുമാര്‍ മൂന്നാം നാളും തന്റെ പ രീക്ഷണ പ്രയത്‌നം അനുസ്യൂതം തുടര്‍ന്നു.
തുടര്‍ച്ചയായ പരീ ക്ഷണങ്ങള്‍ അവതരിപ്പിച്ചാലുള്ള ക്ഷീണമൊന്ന ും വക വെക്കാതെ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കട്ടികള്‍ തന്റെ മുന്നില്‍ എത്തിയപ്പോള്‍ കുട്ടികള്‍ക്കെല്ലാം ജീവിതത്തിലെ ഏറ്റവും മികച്ച ശാസ്ത്ര പാഠങ്ങള്‍ പകര്‍ന്ന് കിട്ടി. കുട്ടികളുടെ ബാഹുല്യം കാരണം ഹാളില്‍ നിന്ന് മാ റ്റി വിശാലമായ പന്തലിലാണ് മൂന്നാം നാള്‍ പരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. എട്ടായിരത്തിലേറെ കുട്ടികളും പൊതുജനങ്ങളും കെ. ചന്തന്‍ കഞ്ഞി സ്മാരക ഹാളില്‍ ഒരുക്കിയ ശാസ്ത്ര നഗരിയില്‍ എത്തി. ദിനേശ് കുമാര്‍ തെക്കുമ്പാടിന്റെ പരീക്ഷണങ്ങള്‍ക്ക് പുറമെ അദ്ദേഹം തന്നെ തയ്യാറാക്കിയ നൂറോളം എക്‌സിബിഷനുള്‍, പയ്യ ന്നൂര്‍ കോളേജ്, കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക്, ശാസത്രസാഹിത്യ പരിഷത്ത്, തുടങ്ങിയവരുടെ പാനലുകളും എക്‌സിബിഷനുകളും ശാസ്ത്രയാന്‍ കുട്ടികള്‍ക്ക് മികച്ച ഒരു പഠനാനുഭവമാക്കി.
ക്രിയേറ്റീവ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ട്രാഫിക്ക് ഫോട്ടോപ്രദര്‍ ശ നം, കെല്‍ട്രോണിലെ എഞ്ചിനീയര്‍ സുധീര്‍ തയ്യാറാക്കിയ തിരമാ ലകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നൂതനമായ പ്രൊജക്ട് പ്രത്യേകം ശ്രദ്ധ പിടിച്ച് പറ്റി. വന്നവരെല്ലാം ജവഹര്‍ വായനശാ ലയില്‍ ഒരുക്കിയ മലയാള സാഹിത്യകാതടെ പോര്‍ട്രെയിറ്റ് ഗാലറി യും സന്ദര്‍ശിച്ചാണ് മടങ്ങിയത്.
തന്റെ അധ്യാപക ജീവിതം മുഴുവന്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ച ദിനേശ് കമാര്‍ തെക്കു മ്പാടിന് വെള്ളൂര്‍ ഗ്രാമം ഒരുക്കിയ ആദരവ് വെള്ളൂരിന്റെയും ജവഹര്‍ വായനശാല ആന്റ് ലൈബ്രറിയുടെയും സാംസ്‌കാരിക പ്രൗഡി വി ളിച്ചോതുന്നതായിരുന്നു. ഇ ഭാസ്‌ക്കരന്‍ ചെയര്‍മാനും കെ ജയപ്ര കാശന്‍ കണ്‍വീനറുമായ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങ ള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. കെ.എസ് ടി എ മാടായി സബ്ബ് ജില്ലാ കമ്മിറ്റി ഒരുക്കിയ ബൈക്ക് റാലി, പുല്ലാങ്കുഴല്‍ കച്ചേരി, സ മാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്റ് റി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച പാവ നാടകം പരിപാടി സര്‍ഗ്ഗാത്മകമാക്കുന്നതിന് പ്രധാന ഘടകമായി.
സമാപന സമ്മേളനം പാവൂര്‍ നാരായണന്റെ അധ്യക്ഷതയില്‍ കെ കെ രാഗേഷ് എംപി ഉല്‍ഘാടനം ചെയ്തു. വി നാരായണന്‍ ദിനേശ് കുമാര്‍ തെക്കുമ്പാടിനുളള ഉപഹാരം സമര്‍പ്പിച്ചു. കെ വി പ്രശാന്ത് കുമാര്‍ സ്വാഗതവും എംകെ പ്രസാദ് നന്ദിയും പറഞ്ഞു. അഡ്വ. പി. സന്തോഷ് സബന്ധിച്ചു.
No comments:

Post a Comment