Latest News

24കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

ആലക്കോട്: മാഹിയില്‍ നിന്നും വില്‍പനക്കായി കൊണ്ടുവരികയായിരുന്ന ഇരുപത്തിനാല് കുപ്പി മദ്യവുമായി മധ്യവയസ്‌കനെ എക്‌സൈസ സംഘം പിടികൂടി. കാര്‍ത്തികപുരത്തെ നെല്ലിക്കല്‍ വീട്ടില്‍ കുഞ്ഞിമണി എന്ന സണ്ണിസെബാസ്റ്റ്യനെ(52)യാണ് ഇന്നലെ രാത്രി ഏഴുമണിയോടെ കാര്‍ത്തികപുരം പാലത്തിന് സമീപം വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. രാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് ടി.ആര്‍, ധേഷ്, ഉല്ലാസ് ജോസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതിയെ ഇന്ന് രാവിലെ തളിപ്പറമ്പ് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.


No comments:

Post a Comment