Latest News

260ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ശ്രീകണ്ഠാപുരം: 260 ഗ്രാം കഞ്ചാവ് പൊതികളുമായി ഇതര സംസ്ഥാന തൊഴിലാളിയും ശ്രീകണ്ഠാപുരം ചുണ്ടപ്പറമ്പില്‍ ചെങ്കല്‍ തൊഴിലാളിയുമായ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.
അസം സ്വദേശിയായ മുഹമ്മദ് റോഹിദുള്‍ റഹ്മാനെ(23)യാണ് എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍കെ. ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി. പ്രകാശന്‍, ടി.വി. ഉജേഷ്,, എം.വിപ്രദീപന്‍, പി.ഷിബുഎന്നിവരടങ്ങിയ സംഘം പിടികൂടിയത്.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വൈകുന്നേരം നടത്തിയ റെയ്ഡിലാണ് ഇയാള്‍ കഞ്ചാവുമായി അറസ്റ്റിലായത്. തളിപ്പറമ്പ് ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment