Latest News

സംസ്ഥാനത്ത് പനി മരണം 27 ആയി

പാലക്കാട്: പകര്‍ച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. പാലക്കാട്ടാണ് ഇന്ന് പനി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണന്പ്ര സ്വദേശി രഘുവാണ് ഡെങ്കിപ്പനി ബാധമൂലം മരിച്ചത്. ഇതോടെ മരണസഖ്യ ഇരുപത്തിയേളഴായി ഉയര്‍ന്നു. പനിയെ തുടര്‍ ന്ന് ചികിത്സയിലായിരുന്ന രഘുവിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അതിനിടെ പനി രൂക്ഷമായിരുന്ന കൂരാച്ചുണ്ടിന് പുറമേ കോഴി ക്കോട് ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ കൂടി പനി പടര്‍ന്നു പിടിക്കുന്നത് ആശങ്ക പരത്തുണ്ട്. ആരോഗ്യവകുപ്പ് അടിയന്തര നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും പനി നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

No comments:

Post a Comment