Latest News

തീവണ്ടിയില്‍ കൊണ്ടുവരികയായിരുന്ന 27 ലിറ്റര്‍ ഗോവ മദ്യം പിടികൂടി

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യനിയന്ത്രണം കര്‍ശനമാക്കിയതോടെ തീവണ്ടിമാര്‍ഗ്ഗം അയല്‍സംസ്ഥാനങ്ങളില്‍ നിന്നും മദ്യകടത്ത് കൂടി. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിസാമുദ്ദൂന്‍-മംഗള എക്‌സ്പ്രസ്സ് വണ്ടിയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്നഇരുപത്തിയേഴ് ലിറ്റര്‍ ഗോവ മദ്യം പിടികൂടി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. രാഗേഷ്, ഇന്‍സ്‌പെക്ടര്‍ ഇബ്രാഹിംകുട്ടി, പ്രിവന്റീവ് ഓഫീസര്‍മാരായ സിജില്‍, നസീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ദിനേശന്‍, റെയില്‍വെ പ്രൊടടക്ഷന്‍ ഫോഴ്‌സ് ഓഫീസര്‍മാരായ അനില്‍, അബ്ബാസ്, മനോജ്, റഷീദ്, മോനിഷ എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്. ഉദ്യോഗസ്ഥരെ കണ്ട് മദ്യം കടത്തിയവര്‍ രക്ഷപ്പെട്ടു.

No comments:

Post a Comment