Latest News

വര്‍ത്തമാനകാല ബാങ്കിംഗും സാധാരണ ജനങ്ങളും-2

പൊതുമേഖലാ ബാങ്കുകളുടെ ഉന്നതാധികാര സമിതിയായ ഡയരക്ടര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിശ്ചയിച്ച കമ്മിറ്റി ഇന്ത്യയിലെ
പൊതുമേഖലാ ബേങ്കുകളെ സ്വകാര്യവല്‍ക്കരിക്കുവാനുള്ള നടപടികളാണ് റിപ്പോര്‍ട്ടിലൂടെ സമര്‍പ്പിച്ചത്. ഐ എം എഫിന്റെയും ലോകബാങ്കിന്റെയും
നിര്‍ദ്ദേശങ്ങള്‍ വിവിധ കമ്മിറ്റികളിലൂടെ നടപ്പിലാക്കുക എന്ന
ദൗത്യമാണ് ഇന്ന് ഇന്ത്യന്‍ ധനമേഖലയില്‍ തുടരുന്നത്.പൊതുമേഖലാ
ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി ആമിസ കി്‌ലേൊലി േഇീാുമി്യ (ആകഇ) രൂപീകരിച്ച് അതിലേക്ക് മാറ്റും. അതിനു മുന്നോടിയായി പൊതുമേഖലാ
ബേങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ ബാങ്ക് ബോര്‍ഡ് ബ്യൂറോ രൂപീകരിക്കും. കമ്മിറ്റി നിര്‍ദ്ദേശിച്ച ബാങ്ക് ബോര്‍ഡ് ബ്യൂറോയില്‍ ചെയര്‍മാനെ കൂടാതെ ആറംഗങ്ങള്‍ ഉണ്ടാകും. മൂന്ന് ഔദ്യോഗിക അംഗങ്ങളും മൂന്ന് വിദഗ്ദ്ധരും. സംഘിഭരണത്തില്‍ വിദഗ്ദ്ധര്‍ ആരായിരിക്കും എന്ന് നമുക്ക് ഊഹിക്കാമല്ലോ. മാത്രമല്ല ആആആയുടെ ചെയര്‍മാന്‍ ഒരു സ്വകാര്യ ബാങ്കര്‍ ആയിരിക്കണം എന്ന് കമ്മിറ്റി കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. 2016 ഏപ്രില്‍ മാസത്തില്‍ ആആആ നിലവില്‍ വന്നു.ബാങ്ക് ബോര്‍ഡ് ബ്യൂറോ പ്രവര്‍ത്തനം  ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരായി സ്വകാര്യ മേഖലയില്‍ നിന്നും നിയമനം തുടങ്ങിയിരുന്നു. കനറാബേങ്കിന്റെ ചെയര്‍മാനായി നിയമിതനായ പ്രകാശ് ശര്‍മ്മ
ലക്ഷ്മി വിലാസ് ബാങ്കിന്റെ ചെയര്‍മാനായിരുന്നു. കേവലം ചെറിയ ഒരു സ്വകാര്യ ബാങ്കാണ് ലക്ഷ്മി വിലാസ് ബാങ്ക്. അതിന്റെ എത്രയോ ഇരട്ടി ബിസിനസ്സും ശാഖകളും കനറാ ബേങ്കിനുണ്ട്. അതുപോലെ ബാങ്ക് ഓഫ് ബറോഡയുടെ ചെയര്‍മാനായി നിയമിതനായ ജയകുമാര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഢആഒഇ യിലെ ഉദ്യാഗസ്ഥനായിരുന്നു. ഈ നിയമനങ്ങള്‍
സൂചിപ്പിക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്ത് പാവകളെ പ്രതിഷ്ഠിച്ച് ഭരണം കോര്‍പ്പറേറ്റുകള്‍ തുടരും എന്നാണ്. അതായത് കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് പാകമായി അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ന് ഞആകയും ധനമന്ത്രാലയവും വിലപിക്കുന്നത് വര്‍ധിച്ചുവരുന്ന നിഷ്‌ക്രിയ ആസ്തി യെ കുറിച്ചാണ്. പൊതുമേഖലാ ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി വര്‍ധിപ്പിക്കുവാന്‍ പ്രധാന ഉത്തരവാദികള്‍ സര്‍ക്കാരും കോര്‍പ്പറേറ്റുകളുമാണ്. സാധാരണ ജനങ്ങള്‍ കുടിശ്ശിക വരുത്തിയാല്‍ ജപ്തി നടപടിയും ജയില്‍ വാസവും. എന്നാല്‍ കുടിശ്ശിക വരുത്തുന്ന കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകള്‍ തന്നെ ഏല്‍പ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി അമ്പത് ശതമാനത്തില്‍ കുറക്കണമെന്ന് നായക് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. ഏറ്റവും ഒടുവില്‍ സ്വകാര്യ ബാങ്കുകളിലെ വിദേശ ഓഹരി 74 ശതമാനം വരെ ആകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവും അനായാസം തുടരാന്‍ തന്നെയാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ബാങ്ക് ബോര്‍ഡ് ബ്യൂറോ രൂപീകരിച്ച ശേഷം  രൂപീകരിക്കും. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാരി ഓഹരി ഈ കമ്പനിയിലേക്ക് മാറ്റും. കമ്പനി മുഖാന്തിരം പൊതുപണം എളുപ്പത്തില്‍ കോര്‍പ്പറേറ്റ് പെട്ടികളിലേക്ക് ഒഴുകും. ഇനി മുതല്‍
പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് സ്വന്തം. അവര്‍ ഉന്മാദനൃത്തം
ചവിട്ടുകയാണ്. ലാഭം മാത്രം ലക്ഷ്യമായി പ്രവര്‍ത്തിച്ചിരുന്ന
ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത് പൊതു സമൂഹത്തിന്റെ സമഗ്ര പുരോഗതി
ഉറപ്പു വരുത്താനാണ്.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കൃഷി,
വ്യവസായം, ഗ്രാമീണ കുടില്‍ വ്യവസായങ്ങള്‍ തുടങ്ങിയ മര്‍മ്മ പ്രധാന മേഖലകളില്‍ യഥേഷ്ടം വായ്പ ലഭ്യമാക്കണം. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉറപ്പു വരുത്തണം. ഇതൊക്കെ നേടാനായിരുന്നു ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്.
ഇന്ന് ഭരണാധികാരികള്‍ നാഴികമണി പിറകോട്ട് തിരിക്കുകയാണ്.
ദേശസാല്‍ക്കരണം മറന്ന ഭരണാധികാരികള്‍ സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുകയാണ്. സാധാരണ ജനങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ നിന്നും അകലുകയാണ്. ബാങ്കിംഗ് മേഖലേക്ക് തിരിച്ചു പോകുകയാണ്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കൊള്ളപ്പലിശക്കാരുടെ സ്വാധീനം വര്‍ധിച്ചു വരുന്നതായി റിസര്‍വ്വ് ബാങ്ക് പഠനങ്ങള്‍ സൂചിപ്പിക്കുമ്പോള്‍ അത് ഗൗനിക്കാതെയാണ് ജനവിരുദ്ധ നടപടികള്‍ തുടരുന്നത്.ആഗോള ഫിനാന്‍സ് മൂലധനത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ധനമേഖല തുറന്നു കൊടുക്കുകയാണ്. ബാങ്ക്, ഇന്‍ഷൂറന്‍സ്, പ്രതിരോധം, റെയില്‍വെ തുടങ്ങിയ മേഖലകള്‍ പൊതുമേഖ ലയില്‍ തന്നെ ആയിരിക്കണം. സ്വകാര്യവല്‍ക്കരണം ആപത്താണെന്ന് തിരിച്ചറിഞ്ഞ ഭരണകൂടങ്ങള്‍ ദേശസാല്‍ക്കരണ പ്രക്രിയ തുടരുകയാണ്.

No comments:

Post a Comment