Latest News

ഇന്ദിരാഗാന്ധി ശതാബ്ദി പ്രഭാഷണവും പ്രതിഭാ പുരസ്‌കാര വിതരണവും ജൂലായ് 3ന്

തൃക്കരിപ്പൂര്‍: കെ. വെളുത്തമ്പു ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി ശതാബ്ദി പ്രഭാഷ ണവും പ്രതിഭാ പുരസ്‌കാര വ ിതരണവും ജൂലായ് മൂന്നിന് തൃ ക്കരിപ്പൂരില്‍ നടക്കും. വൈകു ന്നേരം മൂന്ന് മണിക്ക് കെഎംകെ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കെപി സിസി വൈസ് പ്രസിഡന്റും കോണ്‍ഗ്ര സ് രാഷ്ട്രീയകാര്യസമിതി അ ംഗ വുമായ വി.ഡി. സതീശന്‍ എംഎ ല്‍എ ഉദ്ഘാടനം ചെയ്യും. ഉത്തര മലബാറില്‍ സഹകരണ മേഖല യിലെ മികച്ച സഹകാരിക്കുള്ള പുരസ്‌കാര വിതരണവും എസ് എസ് എല്‍സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കലും ചടങ്ങില്‍ നടക്കും. ഇന്ദിരാഗാ ന്ധി ശതാബ്ദി പ്രഭാഷണവും പ്ര തിഭാ പുരസ്‌കാര വിതരണവും വിജയകരമാക്കാന്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവ ര്‍ത്തനമാരംഭിച്ചു.
യോഗത്തില്‍ ഫൗ ണ്ടേഷന്‍ ചെ യര്‍മാന്‍ അഡ്വ.കെ.കെ. രാജേന്ദ്ര ന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.വി.പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, പി.വി. കണ്ണന്‍ മാസ്റ്റര്‍, കെ. വി. മുകുന്ദന്‍, ടി.വി. ബാലന്‍ മാ സ്റ്റര്‍, കെ.പി. ജയദേവന്‍, കഞ്ചി യില്‍ പത്മനാഭന്‍, ടി.വി. പ്രസാദ്, ടി.സുരേശന്‍, ഷാജി തൈക്കീല്‍, കെ.പി. സുരേശന്‍, കെ.അശോ കന്‍, കലയക്കാരന്‍ ഗോപാലന്‍, ഒ. രവീന്ദ്രന്‍, പി.പി. ഖമറുദ്ദീന്‍, ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.



No comments:

Post a Comment