Latest News

വര്‍ത്തമാനകാല ബാങ്കിംഗും സാധാരണ ജനങ്ങളും-3


കെ.ജി.സുധാകരന്‍

അന്താരാഷ്ട്ര നാണയനിധിയിലെ ഉദ്യോഗസ്ഥനായിരുന്ന രഘുരാം രാജന്‍ RBI  ഗവര്‍ണര്‍ ആയതിനുശേഷം നിയമിച്ച മൂന്ന് കമ്മിറ്റികള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടുന്നത് ഇന്ത്യയെ തന്നെ
വില്‍ക്കാനാണ് അദ്ദേഹം കൂട്ടുനിന്നത് എന്നാണ്. നായക് കമ്മിറ്റി
നിര്‍ദ്ദേശിച്ചത് ബാങ്കിംഗ് മേഖലയുടെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം പട്ടേല്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചത് റിസര്‍വ്വ് ബാങ്കിന്റെ അധികാരങ്ങള്‍
ഇല്ലാതാക്കാന്‍ നചികേത്‌മോര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചത് എല്ലാ
ഇന്ത്യക്കാര്‍ക്കും ബാങ്ക് എക്കൗണ്ട് നല്‍കാന്‍ ഇന്ത്യന്‍ ജനതക്ക്
ആവശ്യമായ വായ്പ നല്‍കാന്‍ കമ്മിറ്റിയുമില്ല ശുപാര്‍ശകളും ഇല്ല.
എല്ലാ കമ്മിറ്റികളും ജനവിരുദ്ധം. ദേശവിരുദ്ധം. രഘുറാംരാജനുശേഷം അടുത്ത ഗവര്‍ണറായി ഉര്‍ജിത് പട്ടേലിനെ
നിയമിച്ചു. 2013 ജനുവരിയില്‍ അദ്ദേഹം റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്ന നിലയില്‍ പൊതുകാര്യങ്ങളെക്കുറിച്ച് അദ്ദേഹം കാര്യമായ
അഭിപ്രായ പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ അതിവേഗതയില്‍ തുടരുമ്പോള്‍, റിസര്‍വ് ബാങ്കിന്റെ പ്രസക്തി തന്നെ ഇല്ലാതാകുമ്പോള്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആരുടെ പക്ഷത്താണെന്ന് മനസ്സിലാകുന്നത് ഉചിതമായിരിക്കും.
2003ല്‍ ഡല്‍ഹിയില്‍ അന്താരാഷ്ട്ര നാണയനിധിയും National Council of  Applied Economics Research ചേര്‍ന്ന് നടത്തിയ ഒരു കോണ്‍ഫറന്‍സ്.
കോണ്‍ഫറന്‍സിന്റെ വിഷയം India’s and China’s Experience with Reform and Growth. ഈ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍
ധനമേഖലയെക്കുറിച്ച് (Reforms strategies in Indian financial Sector)  ഒരു രേഖ ഉര്‍ജിത് പട്ടേലും സുഗത ഭട്ടാചാര്യയും ചേര്‍ന്ന് അവതരിപ്പിച്ചു.
ഈ രേഖ പരിശോധിച്ചാല്‍ ഉര്‍ജിത് പട്ടേലിനെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും. പതിമൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച ഈ രേഖ ഇന്ന് കൂടുതല്‍ പ്രസക്തമാണ്. അദ്ദേഹം റിസര്‍വ് ബാങ്ക് അധികാരി ആകുമ്പോള്‍
ആ രേഖയുടെ പ്രാധാന്യം വര്‍ധിക്കുകയാണ്. സ്വകാര്യ ബാങ്കുകളില്‍ കുത്തകകള്‍ക്ക് പത്തു ശതമാനത്തില്‍ കൂടുതല്‍ ഓഹരി അനുവദിക്കണം എന്ന് രേഖയില്‍ അവര്‍ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവില്‍ റിസര്‍വ് ബാങ്ക് സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ക്ക്
എതിരാണ് ഈ രേഖയിലെ നിര്‍ദ്ദേശങ്ങള്‍. സ്വകാര്യ ബാങ്കുകളില്‍ കുത്തക ഓഹരികള്‍ പത്തു ശതമാനത്തില്‍ കൂടരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ബന്ധിക്കുന്നു. ഓഹരി വിഹിതം വര്‍ധിപ്പിച്ചാല്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുള്ള അനാരോഗ്യകരമായ ചലനങ്ങളാണ് റിസര്‍വ് ബാങ്കിനെ അവിടെ പിടിച്ചു നിര്‍ത്തുന്നത്. ഓഹരി അനുപാതം
വര്‍ധിച്ചാല്‍ ബാങ്കു നിക്ഷേപം അവര്‍ തങ്ങളുടെ സ്വന്തം
താല്‍പര്യത്തിനു വിനിയോഗിക്കുക. പുതിയ സ്വകാര്യ ബാങ്കുകള്‍ തുടങ്ങുമ്പോള്‍ ഇരുപത്തിയഞ്ച് ശതമാനം ശാഖകള്‍ ഗ്രാമപ്രദേശങ്ങളില്‍
തുടങ്ങണം എന്ന് റിസര്‍വ് ബാങ്ക്. പതിമൂന്നു വര്‍ഷം മുമ്പ് തയ്യാറാക്കിയ രേഖയില്‍ ഉര്‍ജിത് പട്ടേല്‍ പറയുന്നത് ഗ്രാമപ്രദേശങ്ങളില്‍ ശാഖകള്‍ തുറക്കുന്നത് ചെലവ് വര്‍ധിപ്പിക്കും എന്നും ശാഖകള്‍ പട്ടണങ്ങളിലും
അര്‍ധനഗരങ്ങളിലും മതി എന്നാണ്. ഇന്ത്യയില്‍ ആറുലക്ഷത്തിലധികം
ഗ്രാമങ്ങള്‍ ഉണ്ട്. ആകെ ബാങ്ക് ശാഖകള്‍ ഒരു ലക്ഷത്തിലധികം മാത്രം. അതില്‍ തന്നെ ഭൂരിഭാഗവും നഗര കേന്ദ്രങ്ങളിലുമാണ്. തങ്ങളുടെ ആവശ്യം
നിറവേറ്റാന്‍ ഗ്രാമീണര്‍ ആശ്രയിക്കുന്നത് കൊള്ളപ്പലിശക്കാരെയാണ്. ഈ കഴുത്തറപ്പന്‍ ചൂഷണം കൂടുതല്‍ ക്രൂരമായി തുടരാനാണ് പട്ടേലിന്റെ രേഖ.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തണമെന്ന് പതിമൂന്നു വര്‍ഷം മുമ്പ് ഉര്‍ജിത് പട്ടേല്‍
വ്യക്തമാക്കി.
ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ അതിവേഗതയില്‍ തുടരുന്ന മോഡി സര്‍ക്കാരിന് അനുയോജ്യനായ റിസര്‍വ് ബാങ്ക് ഗവര്‍ണറാണ്
ഉര്‍ജിത് പട്ടേല്‍ എന്ന് ബോധ്യപ്പെടാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ല. ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ ശക്തമായ ചെറുത്തു നില്‍പും
ഇടതുപാര്‍ട്ടികളുടെ ക്രിയാത്മക ഇടപെടലുകളും തടസ്സമാണെങ്കിലും
ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ തുടരാന്‍ താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോധ്യപ്പെടുത്തി കഴിഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധനം ഇനിമുതല്‍ സര്‍ക്കാര്‍ നല്‍കേണ്ടതില്ല.
പൊതുമേഖലാ ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി പെരുകുകയാണ്. നിഷ്‌ക്രിയ ആസ്തി പെരുകുമ്പോള്‍ നഷ്ടം വര്‍ധിക്കും. കൂടുതല്‍
മൂലധനം വേണ്ടി വരും. എന്നാല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കാന്‍ ഉത്തരവാദികള്‍ കോര്‍പ്പറേറ്റുകളും ഭരണകൂടവുമാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുകയാണ് ഉര്‍ജിത് പട്ടേല്‍.
മോഡി ഭരണത്തില്‍ വളര്‍ന്ന് വരുന്ന കോര്‍പറേറ്റ് ഭരണകൂട ചങ്ങാത്തം സമൂഹത്തിനും രാജ്യത്തിനും വന്‍ ആപത്താണെന്ന് നാം തിരിച്ചറിയുക.

No comments:

Post a Comment