Latest News

കണ്ടോത്ത് സ്‌കൂളിന് 5 ലക്ഷം

കണ്ടോത്ത് എ.എല്‍.പി സ്‌കൂളിന് പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കുടുംബം വകഅഞ്ച്‌ലക്ഷം രൂപനല്കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രവര്‍ത്തന മികവോടെ മുന്നേറുന്ന ക ണ്ടോത്ത് എ .എല്‍ .പി . സ്‌കൂളിന് വികസന ഫണ്ടിലേക്ക് പൂര്‍വ്വ വി ദ്യാര്‍ത്ഥിയുടെ കുടുംബംഅഞ്ച് ലക്ഷം രൂപ സംഭാവന ചെയ്തു. ക ണ്ടോത്തെ നിലീന സുധാകരനും ഭര്‍ത്താവ് പുളുക്കൂല്‍ സുധാകരനും ചേര്‍ന്ന് സ്‌കൂള്‍ വികസന സമിതിക്ക് തുക കൈമാറി. ഹെഡ്മിസ്ട്രസ് കെ.വി.നളിനി തുക ഏറ്റുവാങ്ങി. കൗണ്‍സിലര്‍ കെ.പ വിത്രന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ടി.ഇ.ഉഷ, സി .കരുണാകരന്‍, ടി.പി. കമലാക്ഷന്‍, പി.രാഘവന്‍, എ. മനോഹരന്‍ എന്നിവര്‍ സംബന്ധിച്ചു. കെ.വി.നളിനി സ്വാഗതവും കെ.ടി.ബാലാമണി നന്ദിയും പറഞ്ഞു. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കണ്ടോത്ത് സ്‌കൂളിന് ഇതിനകം പതിനെട്ട് ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. പയ്യന്നൂര്‍ സബ്ജില്ലയില്‍ത്തന്നെ കണ്ടോത്ത് എ.എല്‍.പി സ്‌കൂളിനാണ് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്. വികസന സമിതി മേല്‍നോട്ടത്തില്‍ രണ്ടു മുറി ക്ലാസ് കെട്ടിട നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ജൂലായ് അവസാന വാരത്തില്‍ ഉദ്ഘാടനം നടത്താനുള്ള ആലോചന യി ലാണ് വികസന സമിതി.



No comments:

Post a Comment