Latest News

ക്ഷേത്ര പരിസരത്ത് 500 വൃക്ഷത്തൈ നട്ടു

കരിവെള്ളൂര്‍: വാണിയില്ലം ശ്രീ സോമേശ്വരി ക്ഷേത്രത്തില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അഞ്ഞൂറ് വൃക്ഷത്തൈനട്ട് മാതൃകയായി. സികൃഷ്ണന്‍എം.എല്‍.എയുടെ കനിമധുരം പദ്ധതിയിലൂടെ ലഭിച്ച വൃക്ഷത്തൈകളാണ് ക്ഷേത്രപറമ്പില്‍ നട്ടത്. വേപ്പ്, ലക്ഷ്മിതരു, മന്ദാരം, പേര തുടങ്ങിയ വിവിധയിനം വൃക്ഷത്തൈകളാണ് നട്ടത്. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്റെ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ആര്‍ . പൊന്നമ്മ, പി.വി. ലക്ഷ്മണന്‍, കെ നാരായണന്‍, എ.വി. ഗിരീശന്‍, എം. കുഞ്ഞിരാമന്‍, ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് കെ. രാജീവന്‍, സെക്രട്ടറി എം.പി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ക്ഷേ ത്രം ആചാരക്കാര്‍, വാല്യക്കാര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പങ്കെടുത്തു. നട്ട് മണിക്കൂറുകള്‍ക്കം ഒരുഭാഗത്തെ വൃക്ഷത്തൈകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു.

No comments:

Post a Comment