Latest News

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പയ്യന്നൂര്‍:അനാഥരില്ലാത്ത ഭാരതം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പ്രസിഡണ്ട് ഡോ.ടി.എം. സുരേന്ദ്രനാഥ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ കുഞ്ഞിമംഗലം വിജയന്‍, കോ-ഓര്‍ഡിനേറ്റര്‍ദിനു മെട്ടമ്മല്‍, സി.വി. രാജഗോപാലന്‍, പെരിങ്ങോം ഹാരിസ്, ശ്രീലത മധു എന്നിവര്‍ സംസാരിച്ചു.എഴുത്തുകാരനും സംവിധായകനുമായബിജു കൊടക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം. സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ പയ്യന്നൂര്‍ വിനീത് സ്വാഗതവുംപി. കുഞ്ഞമ്പു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment