Latest News

ഹക്കീംവധം: ജാമ്യാപേക്ഷ ഒമ്പതിലേക്ക് മാറ്റി നാര്‍ക്കോ അനാലിസിസ് പോളിഗ്രാഫ് ടെസ്റ്റ് 7ന്

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കമമ്പലത്തെ ഹക്കീമിന്റെ കൊലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതികളുടെ നാര്‍ക്കോ അനാലിസിസ്- പോളിഗ്രാഫ് പരിശോധ ന ഏഴിന് ബുധനാഴ്ച നടത്താമെന്ന് സി.ബി.ഐ സംഘം ഹൈ ക്കോടതിയില്‍ വ്യക്തമാക്കി
ശാസ്ത്രീയ പരിശോധനയ് ക്ക് വിധേയമാക്കാതെ അനിശ്ചിതത്വം നിലനിന്ന സാഹചര്യത്തി ല്‍ പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലാണ് എ ത്ര യും വേഗം പരിശോധന നടത്തണമെന്ന്‌ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയത്. റിമാന്റില്‍ കഴിയുന്നവരുടെ ജാ മ്യാപേക്ഷ പരിഗണിക്കവെ ഇന്നലെയാണ് സി.ബി.ഐ അഭിഭാഷകന്‍ ശാസ്ത്രീയ പരിശോധന നടത്താനുള്ള വിവരം കോടതിയെ ധരിപ്പിച്ചത്. സി.ബി.ഐ ആസ്ഥാനത്ത് വെച്ച് നടത്താമെന്ന് അറിയിച്ചുവെങ്കിലും ഹൈക്കോടതി അനുവാദം നല്‍കിയില്ല.ഉചിതമായ പരിശോധനാ സ്ഥലം കണ്ടെത്തി ഈമാസം അഞ്ചിന് അറിയിക്കണമെന്ന് ഹൈക്കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഇതിനായി മദ്രാസില്‍ നിന്നോ ബാംഗ്ലൂരില്‍ നിന്നോ വിദഗ്ധരെ എത്തിക്കും. കെ.പി. അബ്ദുള്‍ നാസര്‍, ഏലാട്ട് അബ്ദുള്‍ സലാം എന്നിവരെ ഏഴിന് ബുധനാഴ്ച നാര്‍ ക്കോ അനാലിസിസ്-പോളിഗ്രാഫ് പരിശോധനക്ക് വിധേയമാക്കും.മറ്റ്‌രണ്ടുപേരെയും തൊ ട്ടടുത്ത ദിവസംപരിശോധനക്ക് വിധേയമാക്കാനാണ് സാധ്യത.

No comments:

Post a Comment