Latest News

74 കുപ്പി കര്‍ണ്ണാടക മദ്യം പിടികൂടി 6

ശ്രീകണ്ഠാപുരം: കര്‍ണ്ണാടകയില്‍ നിന്ന് വില്‍പനക്കായി കൊണ്ടുവന്ന എഴുപത്തിനാല് കുപ്പി മദ്യം എക്‌സൈസ് സംഘം പിടികൂടി.ഇന്നലെ രാത്രി എട്ടരമണിയോടെയാണ് സംഭവം.രാത്രികാല പട്രോളിംഗിനിറങ്ങിയ എക്‌സൈസ് സംഘമാണ് ഇരിട്ടി പേരട്ട ബസ് സ്റ്റാന്റില്‍ നിന്നും മദ്യം പിടികൂടിയത്. മദ്യവുമായെത്തിയ ആള്‍ എക്‌സൈസ് സംഘത്തെ കണ്ട് മദ്യകുപ്പികള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ. ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി അഷ്‌റഫ്, ടി,വി ഉജേഷ്, പി. ഷിബു, ഡ്രൈവര്‍ അജിത് എന്നിവരടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്. 
തളിപ്പറമ്പ്: പത്തുകുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. നെടിയേങ്ങ ചേപ്പറമ്പിലെ പി. പി. നാരായണനെ(67)യാണ് തളിപ്പറമ്പ് ടൗണില്‍ വെച്ച് പത്തുകുപ്പി വിദേശമദ്യവുമായി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോഹരന്‍, ഷിജു, പുരുഷോത്തമന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. 

No comments:

Post a Comment