Latest News

അനധികൃത ക്വാറിയെന്ന് നാട്ടുകാര്‍പെരുവാമ്പയില്‍ ഉരുള്‍പൊട്ടി വന്‍നാശം 7

പയ്യന്നൂര്‍: മാതമംഗലം പെരുവാമ്പയില്‍ ഉരുള്‍ പൊട്ടി വന്‍നാശനഷ്ടം.ഇന്ന് രാവിലെ ആറുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.
ആര്‍.ഡി.എഫ് ക്വാറിയുടെ മറവില്‍ നടത്തുന്നക്വാറിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.ഈ ക്വാ റി അനധികൃതമായാണ് നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 
പെരുവാമ്പ ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രത്തിന് സമീപം പ്ര വര്‍ത്തിക്കുന്ന പെരുവാമ്പയിലെ മധുമന്ദിരത്തില്‍ മധുവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് കനത്ത മഴയില്‍ ഉരുള്‍പൊട്ടിയത്. ക്വാറിയില്‍ കെട്ടികിടന്ന വെള്ള വുംപാഴ്‌വസ്തുക്കളുംകുത്തിയൊലിച്ചതിനെ തുടര്‍ന്ന് വയനാട്ടുകുലവന്‍ ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പുരയുടെ സമീപത്തെ മതിലും ക്ഷേത്രത്തിലെ ഗുളികന്‍ ദേവസ്ഥാനവും തകര്‍ന്നു.
ബസ് സ്റ്റോപ്പിന് സമീപം ചാ യക്കട നടത്തുന്ന കോട്ടൂര്‍ ഗംഗാധരന്‍ ഉഗ്രശബ്ദം കേട്ട് ഓടിരക്ഷപ്പെടുകയായിരുന്നു.രാവിലെ കട തുറക്കാനെത്തിയതായിരുന്നു ഗം ഗാധരന്‍. ചായക്കട പൂര്‍ണ്ണമാ യും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. തൊട്ടടുത്ത നരിക്കോട ന്‍ ഉസ്മാന്റെ വീട്ടുമതില്‍ തക ര്‍ന്നു. കെ.പി റുഖിയയുടെ റബ്ബര്‍, കവുങ്ങ്, തെങ്ങ് തുടങ്ങിയ കാര്‍ ഷികവിളകള്‍ വ്യാപകമായി നശിച്ചിട്ടുണ്ട്.
തളിയില്‍ അശോകന്റെ തൊ ഴുത്തില്‍ കെട്ടിയ രണ്ടുപശുക്ക ളും മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. തൊഴുത്ത് പൂര്‍ണ്ണമായും തകര്‍ന്നു. മാണിയാടന്‍ ഉഷയുടെ കൃ ഷിയിടത്തില്‍ വ്യാപകമായി നാശനഷ്ടമുണ്ടായി.രാവിലെ ബ സ് സ്റ്റോപ്പിലെത്തിയ പി.ജെ. റോ യ്, എ. ഇബ്രാഹിം എന്നിവര്‍ മലപ്പൊച്ചില്‍ കണ്ട്ഓടിരക്ഷപ്പെടുകയായിരുന്നു.തലനാരിഴക്കാണത്രെ ഇവര്‍ രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലി ല്‍ ആളപായമൊന്നുമില്ലാത്തതില്‍ ആശ്വാസം കൊള്ളുകയാണ് നാട്ടുകാര്‍. വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് അധികൃതരും സ്ഥലത്തെത്തി. പെരിങ്ങോം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

No comments:

Post a Comment