Latest News

80 പാക്കറ്റ് ഹാന്‍സുമായി വ്യാപാരി അറസ്റ്റില്‍

ബദിയടുക്ക: കടയില്‍ വില്‍പനക്ക് വെച്ച എണ്‍പത് പാക്കറ്റ് പാന്‍ മസാല ഉത്പന്നങ്ങളുമായി വ്യാപാരിയെ പോലീസ് അറസ്റ്റു ചെയ്തു. കാട്ടുകുക്കെ പെര്‍ളത്തടുക്കയിലെ ആലിക്കുഞ്ഞി (52)യെയാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലിക്കുഞ്ഞിയുടെ അടുക്കസ്ഥലയിലുള്ള കടയില്‍ റെയ്ഡ് നടത്തി വില്‍പനക്ക് വെച്ച നിരോധിക്കപ്പെട്ട പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടുകയായിരുന്നു.
പാന്‍പരാഗ്, മധു, പാന്‍സ്, ചൈനിഖനി തുടങ്ങിയ നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളുടെ എണ്‍പത്പാക്കറ്റുകള്‍ കടയ്ക്കകത്ത് സൂക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു.

No comments:

Post a Comment