Latest News

ധനരാജ് വധം: 9-ാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടന്‍

പയ്യന്നൂര്‍:സി.പി.എം പ്രവര്‍ത്തക ന്‍ കുന്നരു കാരന്താട്ടെ സി.വി.
ധനരാജി(34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെ ട്ട ആര്‍.എസ്.എസ്. ജില്ലാ കാ ര്യവാഹക് പയ്യന്നൂര്‍ കാരയിലെ പി. രാജേഷ്‌കുമാറിന്റ മുന്‍കൂര്‍ ജാ മ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഒമ്പതാംപ്രതിയാണ് രാജേഷ് കുമാര്‍. കൊലപാതക ത്തെ തുടര്‍ന്ന് അന്വേഷണ സം ഘം ഇരിക്കൂര്‍ പോലീസ് സ്റ്റേഷ ന്‍ പരിധിയില്‍ വെച്ച് അന്ന് രാ ജേഷ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുക യും ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതിനിടെ ധനരാജ് വധക്കേസില്‍ തന്നെ പ്രതി ചേര്‍ത്തത് രാ ഷ്ട്രീയ വൈരാഗ്യം മൂലമാണെ ന്നും സംഭവവുമായി ബന്ധമില്ലെ ന്നും ചൂണ്ടിക്കാട്ടി രാജേഷ് ഹൈ ക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഗൂഢാലോചന കേസില്‍ രാ ജേഷ്‌കുമാറിനെ പ്രതി ചേര്‍ത്തിരുന്നുവെങ്കിലും പോലീസ് അറ സ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒമ്പ താം പ്രതിയായിരുന്നു രാജേഷ്‌കുമാര്‍. ഇതേതുടര്‍ന്ന് രാജേഷ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ജാമ്യാപേക്ഷ യും കോടതി തള്ളിയിരുന്നു. തു ടര്‍ന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
എഫ്.ഐ.ആറില്‍ ഒമ്പതാം പ്രതി മറ്റൊരാളായിരുന്നുവെ ന്നും പിന്നീട് കുറ്റപത്രത്തില്‍ ത ന്നെ മനഃപൂര്‍വ്വം പ്രതിയാക്കിയെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഹൈ ക്കോടതിമുന്‍കൂര്‍ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈ ക്കോടതി തള്ളിയതിനാല്‍ രാജേ ഷ് കുമാറിന്റെ അറസ്റ്റ് ഉടന്‍ഉണ്ടാകുമെന്ന് ധനരാജ് വധക്കേസ് അ ന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് വ്യക്തമാക്കി. 2016 ജൂലായ് പതിനൊന്നിന് രാത്രിയിലാണ് സി.പി.എം പ്രവര്‍ ത്തകനായ രാമന്തളി കുന്നരു കാരന്താട്ടെ സി.വി ധനരാജിനെ ആ ര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീട്ടി ല്‍ കയറിവെട്ടികൊലപ്പെടുത്തിയത്.

No comments:

Post a Comment