Latest News

കെ.പി നൂറുദ്ദീനെ അനുസ്മരിച്ചു

പയ്യന്നൂര്‍: കോണ്‍ഗ്രസ്സ് നേതാവും മുന്‍മന്ത്രിയുമായിരുന്ന ക.പി. നൂറുദ്ദീന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടന്നു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. എം.എല്‍.എ എന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച മാതൃകാനേതാവായിരുന്നു കെ.പി. നൂറുദ്ദീനെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വളരെ കൃത്യതയോടെയും സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും ചെയ്യാന്‍ നൂറുദ്ദീന് കഴിഞ്ഞു. മന്ത്രിയായിരുന്നപ്പോള്‍ ഒരു ആരോപണം പോലും കേള്‍പ്പിക്കാത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. കണ്ണൂരില്‍ ഒരു വിമാനത്താവളം എന്ന ആശയം വരുന്നത് നുറുദ്ദീന സാഹിബ് മന്ത്രിയായിരിക്കുമ്പോഴാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ്, സതീശന്‍ പാച്ചേനി, കെ. സുരേന്ദ്രന്‍, പി. രാമകൃഷ്ണന്‍, എം.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. നേരത്തെ പയ്യന്നൂര്‍ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കെ.പി. നൂറുദ്ദീന്റെ ഛായാചിത്രം ഉമ്മന്‍ചാണ്ടി അനാവരണം ചെയ്തു. 

No comments:

Post a Comment