Latest News

എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു

കരിവെള്ളൂര്‍:എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കരിവെള്ളൂര്‍ ശാഖകള്‍ ചേര്‍ന്ന് കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ എസ്.എസ്.എല്‍.സി , ഹയര്‍സെക്കന്ററി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു.
യോഗ്യരായ കുട്ടികള്‍നാളെ വൈകുന്നേരം ആറ്മണിക്ക് മുമ്പായി പേര് നല്‍കണം. അനുമോദന ചടങ്ങും സമൂഹനോമ്പുതുറയും പതിനാലിന് നടക്കും.
പയ്യന്നൂര്‍: കുന്നരുഎ.യു.പി സ്‌കൂളില്‍ പഠിച്ച എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികളെ അനുമോദിക്കുന്നു. എസ്.എസ്.എല്‍.സിയില്‍ കുറഞ്ഞത് എട്ട് എപ്ലസും പ്ലസ്ടു പരീക്ഷയില്‍ കുറഞ്ഞത് എണ്‍പത്തിയഞ്ച് ശതമാനം മാര്‍ക്കും കിട്ടിയവര്‍ക്കാണ് അനുമോദനം. വിദ്യാര്‍ത്ഥികള്‍ പന്ത്രണ്ടിന് രണ്ട് മണിക്ക് മുമ്പായി സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം.
പയ്യന്നൂര്‍: പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എ ക്ലാസ് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ് സഹിതം പതിനഞ്ചിനകം ബാങ്കിന്റെ ഹെഡ്ഡോഫീസില്‍ എത്തിക്കണം.ഫോണ്‍-04985 202080

No comments:

Post a Comment