Latest News

ബസ് യാത്രക്കിടയില്‍ അധ്യാപിക കവര്‍ച്ചക്കിരയായി

 കാസര്‍കോട്: ബസ് യാത്രക്കിടയില്‍ അധ്യാപികകവര്‍ച്ചക്കിരയായി. ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കായിക അ ധ്യാപികയായ കെ.പി ലതയുടെ പേഴ്‌സാണ് പാലക്കുന്ന് കാസര്‍കോട് ബസ് യാത്രക്കിടയില്‍ പോക്കറ്റടിച്ചത്. 5000 ത്തോളം രൂപയും എ.ടി.എം കാര്‍ഡും ഐ.ഡി കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും നഷ്ട പ്പെട്ടതായി ലത കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബസില്‍ പോക്കറ്റടി സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞയാഴ്ച കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ലോട്ടറി ഉടമയുടെ വസ്ത്രത്തിനടിയിലെ പോക്കറ്റില്‍ നിന്നും ഒരു ലക്ഷം രൂപ കവര്‍ച്ച ചെയ്തിരുന്നു. മറ്റൊരു സംഭവത്തില്‍ ബസില്‍ വെച്ച് അഞ്ഞൂറ് രൂപ പോ ക്കറ്റടിച്ച ഒരു യുവാവിനെ പോലീസ് അറസ്റ്റു ചെയ്യുകയും ചെ യ്തിരുന്നു.

No comments:

Post a Comment