Latest News

ഉപതെര: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്ത് ചമതച്ചാല്‍ വാര്‍ഡിലേക്ക് ജൂലൈ പതിനെട്ടിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാ നാര്‍ത്ഥിയായി മത്സരിക്കുന്ന ജയന്‍ മല്ലിശ്ശേരി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എ.ആര്‍.ഒ ആയ പഞ്ചായത്ത് സെക്രട്ടറി അഫ്‌സത്ത് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പൊക്കിളി കുഞ്ഞിരാമന്റെ നിര്യാ ണത്തെ തുടര്‍ന്നാണ് ചമതച്ചാല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നട ക്കുന്നത് 236 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും പ്രകടനമായി വന്നാണ് നോ മിനേഷന്‍ നല്‍കിയത് ഡി.സി.സി വൈസ് പ്രസ ിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍, സെക്രട്ടറി ബേബി തോലാനി ,ജിജി പൂവത്തുംമണ്ണില്‍ ,ഡെയ്‌സി ചിറ്റുപറമ്പില്‍ ,ടി.പി.അഷ്‌റഫ്,സി.പി. ജോസ്, ജേക്കബ് മാരിപ്പുറം കെ.ടി. മൈക്കിള്‍ ,ജിത്തു തോമസ്, തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.

No comments:

Post a Comment