Latest News

വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

പയ്യന്നൂര്‍:ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനായ യുവാവ് ചികിത്സക്കിടെ മരണപ്പെട്ടു. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ പി.പി. സു രേന്ദ്ര(47)നാണ് ഇന്ന് പുലര്‍ച്ചെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഇക്കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിന് രാത്രിയില്‍ ബി.കെ.എം. ജംഗ്ഷന് സമീപമാണ് അപകടം. റോഡരുകിലൂടെ നടന്നുപോവുകയായിരുന്ന സുരേന്ദ്രനെ അ മിതവേഗതയില്‍ വന്ന ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരേന്ദ്ര നെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും പരുക്ക് ഗുരുതരമയതിനാല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്ര വേശിപ്പിക്കുകയായിരുന്നു. മംഗലാപുരത്തെ ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെമരണപ്പെടുകയായിരുന്നു. പരേതനായ കുഞ്ഞമ്പുവിന്റെ യും ജാനകിയുടെയും മകനാണ്. ഭാര്യ ശുഭ. മക്കള്‍: റിജിന്‍, ആദിത്യന്‍. സഹോദരങ്ങള്‍: ശ്രീനിവാസന്‍, വസന്ത, സിന്ധു,സന്ധ്യ. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റിനായി മംഗലാപുരത്തേക്ക് പുറപ്പെട്ടു.

No comments:

Post a Comment