Latest News

കോളജ് വിദ്യാര്‍ത്ഥിനികളെ യുവാക്കള്‍ കമന്റടിച്ചു; വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതോടെ കൂട്ടത്തല്ലായി, പോലീസെത്തി ലാത്തിവീശി

കാഞ്ഞങ്ങാട്:കോളജ് വിദ്യാര്‍ത്ഥിനികളെ കമന്റടിച്ചതിനെ തുടര്‍ന്ന് യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. ഇന്നലെ വൈ കുന്നേരം നാലു മണിയോടെ പടന്നക്കാട് മേല്‍പാലത്തിന് സമീപ മാണ് സംഭവം. സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞ് സ്ഥല ത്തെ ത്തിയ പോലീസ് എല്ലാവരെയും ലാത്തിവീശി അടിച്ചോടിച്ചു.
പടന്നക്കാട് പി.കെ നായര്‍ കോളജിലെ വിദ്യാര്‍ത്ഥിനികളെയാണ് ക്ലാസ് വിട്ടുപോകുമ്പോള്‍ ഏതാനും യുവാക്കള്‍ കമന്റടിച്ചത്. ഇതിനെ കൂടെയുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതോടെ തര്‍ ക്കമുണ്ടാവുകയും പിന്നീട് യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടെയാണ് പോലീസ് കുതിച്ചെത്തി യത്. പോലീസെത്തി ലാത്തിവീശിയതോടെ എല്ലാവരും ചിത റിയോടി.സംഘട്ടനത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റതായി വിവ രമുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സംഭവസ്ഥലത്ത് പോലീസ് സന്നാഹം നിലയുറപ്പിച്ചുണ്ട്.

No comments:

Post a Comment