Latest News

സവാക്ക് മേഖലാ കണ്‍വെന്‍ഷന്‍

പയ്യന്നൂര്‍: സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്ക്)പയ്യന്നൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ മയൂര ഓഡിറ്റോറിയത്തില്‍ നടന്നു. കേരളസംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ വേണു അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി എം. പ്രദീപ് കുമാര്‍, പുരോഗമന കലാസാഹിത്യ സംഘം പ്രസിഡണ്ട് ജനാര്‍ദ്ദനന്‍, സവാക്ക് ജില്ലാ പ്രസിഡണ്ട് പി.പി. വിജയന്‍, കെ.സി മധു, ഉണ്ണികൃഷ്ണന്‍ പാറന്തട്ട എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പയ്യന്നൂര്‍ വേണു(പ്രസിഡണ്ട്), വിനോദ് കരിവള്ളൂര്‍(സെക്രട്ടറി) കെ.സി മധു(ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment