Latest News

ജില്ലയില്‍ പരക്കെ മയക്കുമരുന്ന് വേട്ട: കഞ്ചാവുമായി രണ്ടുപേരും ബ്രൗണ്‍ഷുഗറുമായി യുവാവും പിടിയില്‍

പയ്യന്നൂര്‍: ജില്ലയില്‍ പരക്കെ മയക്കുമരുന്ന് വേട്ട.റെയ്ഡില്‍ ക ഞ്ചാവുമായി രണ്ട്‌പേരെയും ബ്രൗണ്‍ഷുഗറും സിറിഞ്ചുകളുമാ യി യുവാവിനെയും എക്‌സൈ സ് സംഘം പിടികൂടി.
ബ്രൗണ്‍ഷുഗറും സിറിഞ്ചുകളുമായി കണ്ണൂര്‍ താളിക്കാവ് സജി ന ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എസ്.നൗഷാദി(37)നെ എക് സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇ ന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, സി വില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്, ഹംസക്കുട്ടി, പീതാംബരന്‍, ബിനീഷ് എന്നിവരടങ്ങിയ സംഘം ഇന്നലെ രാത്രിയോടെ യാണ് പിടികൂടിയത്.
തകരപ്പെട്ടി നിര്‍മ്മിച്ചു നല്‍ കു ന്ന ഇയാള്‍ ഇതിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് എക്‌സൈസ് സംഘത്തി ന് ലഭിച്ച രഹസ്യ വിവരത്തെ തു ടര്‍ന്ന് നടത്തിയ റെയ്ഡിലാ ണ് ഇയാള്‍ പിടിയിലായത്.
ക്വാര്‍ട്ടേഴ്‌സ് പരിശോധിച്ച എ ക്‌സൈസ് സംഘം പതിനഞ്ച് പാക്കറ്റ് ബ്രൗണ്‍ഷുഗറും നാല് സിറിഞ്ചുകളും പിടിച്ചെടുത്തു.
യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും 350 രൂപ മുതല്‍ 400 രൂപവരെ ഒരു പൗച്ച് ബ്രൗണ്‍ഷുഗര്‍ വില്‍പന നടത്തിയിട്ടുണ്ടെന്ന് ചോ ദ്യംചെയ്യലില്‍ നൗഷാദ് എ ക്‌സൈസ് സംഘത്തോട് സമ്മതിച്ചു.ലഹരി മരുന്ന് സംഘത്തി ലെ പ്രധാനിവഴി തലശ്ശേരിയില്‍ നിന്നാണ് ഇയാള്‍ക്ക് ബ്രൗണ്‍ ഷുഗര്‍ ലഭിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് വി ല്‍പനക്കായി ഇയാള്‍ ഉപയോഗിച്ച കെ.എല്‍ 13 -എക്‌സ് 7314നമ്പര്‍ ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അ റസ്റ്റിലായ പ്രതിയെ കണ്ണൂര്‍ ജൂ ഡീഷ്യല്‍ രണ്ടാംക്ലാസ് മജിസ് ട്രേട്ട് കോടതിയില്‍ ഹാജരാക്കി.
അതേസമയം ബൈക്കില്‍ ക ഞ്ചാവ് വില്‍പന നടത്തുകയായിരുന്ന യുവാവിനെയും തളിപ്പറമ്പി ല്‍ വെച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന മറ്റൊരു യുവാവിനെയും എക്‌സൈസ് സംഘം പിടികൂടി.
കാഞ്ഞിരോട് തലമുണ്ടയിലെ റോഡ്ഹൗസില്‍ അഹമ്മദ് സിറാജി(41)നെയാണ് കഞ്ചാവ് വില്‍പനക്കിടെ താളിക്കാവ് മാരിയമ്മന്‍ കോവിലിന് സമീപംവെച്ച് കണ്ണൂ ര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ ര്‍ക്കിള്‍ ഇന്‍സ്‌പെക് ടര്‍ ടി. രാ ഗേഷ്, സിവില്‍എക് സൈസ് ഓഫീസര്‍മാരായ അക്‌നാസ്, ദിവ്യ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍.13-എ.എഫ് 9528നമ്പര്‍ ബൈക്കും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് കുമ്മായ ചൂളക്ക് സമീപം താമസിക്കുന്ന മാണികലോലിക്കല്‍ മനുതോമസി(22)നെ യാണ്കുമ്മായ ചൂളക്ക് സമീപത്തെ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വെച്ച് ക ഞ്ചാവ് വില്‍പനക്കിടെ സര്‍ ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ കെ.കെ. ദിനേശനും സംഘവും പിടികൂടിയത്.

No comments:

Post a Comment