Latest News

ചൂരിയില്‍ അക്രമം: ഒരാള്‍ക്ക് കുത്തേറ്റു

കാസര്‍കോട്: കാസര്‍കോട് ചൂരിയിലുണ്ടായ അക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൂരിയി ലെ അല്‍ത്താഫ്, സന്ദീപ് എന്നി വര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെ യും മംഗളൂരുവിലെ ആശുപത്രി യിലേക്ക് കൊണ്ടുപോയി. ഇ ന്നലെ രാത്രി പത്തേമുക്കാല്‍ മണിയോടെ യാണ് സംഭവം.
ചൂരിയിലെ ഒരു ഫാസ്റ്റുഫുഡ് കടയില്‍ ഭക്ഷണം കഴിച്ചു കൊ ണ്ടിരിക്കുകയായിരുന്ന അല്‍ത്താ ഫിനെ സന്ദീപും മറ്റു രണ്ടു പേ രും ചേര്‍ന്ന് ആക്രമിക്കുകയാ യി രുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഗുരുതരമായി മുറിവേറ്റ അല്‍ത്താഫിനെ ആദ്യം കാ സര്‍കോട്ടെ സ്വകാര്യ ആ ശുപ ത്രി യിലും പിന്നീട് മംഗളൂ രുവിലെ ആശുപത്രിയിലേക്കും കൊണ്ടു പോയി.
സംഭവം കണ്ട് ഓടിക്കൂടിയവര്‍ അക്രമി സംഘത്തില്‍ പെട്ട സന്ദീപിനെ പിടികൂടി ആക്രമിച്ചു. സന്ദീപിനൊപ്പം അഞ്ചു പേര്‍ ഉ ണ്ടായിരുന്നതായാണ് പോ ലീസ് പറയുന്നതെങ്കിലും മൂന്ന് പേര്‍ അക്രമം നടത്തിയെന്നാണ് നാ ട്ടുകാര്‍ പറയുന്നത്. സന്ദീ പി ന്റെ കൂടെയുണ്ടായിരുന്നവര്‍ അല്‍ ത്താഫിനെ ആക്രമിച്ച ശേ ഷം രക്ഷപ്പെട്ടു. സംഭവത്തെ തു ടര്‍ന്ന് സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.അല്‍ത്താഫിനെ ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് സന്ദീപും സംഘവും റോഡില്‍ നടന്നുപോവുകയായിരുന്ന രണ്ട് കുട്ടികളെ കത്തികാട്ടി ഭീഷണി പ്പെടുത്തി ഓടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കാസര്‍കോട് സി ഐ അബ്ദുര്‍റഹീം, എസ് ഐ അ ജി ത് കുമാര്‍എന്നിവരുടെനേതൃ ത്വത്തില്‍ അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

No comments:

Post a Comment