Latest News

അനുമോദിച്ചു

പയ്യന്നൂര്‍:ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം ഉന്നത വിജയം നേടിയ എസ് എസ് എല്‍ സി ,പ്ലസ് ടു വിദ്യാര്‍ത്ഥികളെ മാനേജിങ് കമ്മിറ്റിയും അദ്ധ്യാപകരും അനു ചേര്‍ന്ന് മോദിച്ചു
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നചടങ്ങില്‍ പ്രസിഡ ണ്ട് കെ എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു .പയ്യന്നൂരിലെ പ്രശസ്ത ഡോക്ടര്‍ എച്ച് എ.ഷേണായ് വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോ കൈമാറി .അടുത്ത അദ്ധ്യായന വര്‍ഷത്തേക്കുള്ള പ്ലസ്‌വണ്‍ അഡ്മിഷന്‍ ഉല്‍ഘാട നവും നിര്‍വഹിച്ചു .കഠിനാദ്ധ്വാനമാണ് വിജയത്തിന്റെ സൂത്രവാക്യമെന്നു ഡോക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ജനറല്‍സെക്രട്ടറി ഷൗക്കത്തലി ,വൈസ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ഖാദര്‍ ,മെമ്പര്‍ നജാ ഡോ. അബൂബക്കര്‍ ,പിന്‍സിപ്പല്‍ രാജ ശ്രീ വിജയ കുമാര്‍ ,മാനേജര്‍ സുലൈമാന്‍ മാസ്റ്റര്‍, അധ്യാപികമാരായ ഭാസ്‌കരന്‍ മാസ്റ്റര്‍ ,ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ ,ദിവ്യ ടീച്ചര്‍ ,അജിത ടീച്ചര്‍ സിദ്ദീഖ് അബ്ദുള്ള ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.അനു മോദ നത്തിനു കുട്ടികള്‍ നന്ദി പറഞ്ഞു

No comments:

Post a Comment