Latest News

അപകടക്കെണിയൊരുക്കി കേബിള്‍ കുഴികള്‍

കരിവെള്ളൂര്‍: ദേശീയപാതയോരത്തെ കേബിള്‍ കുഴികള്‍ അപകടക്കെണിയൊരുക്കുന്നു. ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് മുതല്‍ പയ്യന്നൂര്‍ വരെയുള്ള ദേശീയപാതയോരത്തെ കുഴികളാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. മെയ് അവസാനമാണ് ഈഭാഗങ്ങളില്‍ സ്വകാര്യ മൊബൈല്‍ കമ്പനിക്കുവേണ്ടി മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്തത്. എന്നാല്‍ കേബിള്‍ ഇട്ടശേഷം കുഴി ശരിയായ വിധത്തില്‍ മൂടിയില്ല. മഴ വന്നതോടെ വെളളമിറങ്ങി റോഡരുകില്‍ വലി കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ചിലയിടങ്ങളില്‍ കുഴികള്‍ മൂടാനും ബാക്കിയുണ്ട്. കേബിള്‍ക്കുഴികള്‍ ശരിയായി മൂടാത്ത കാര്യം അപ്പോള്‍ തന്നെ കരാറുകാരെയും ദേശീയപാതാ അധികൃതരെയും അറിയിച്ചിരുന്നെങ്കിലും ആരും ഗൗനിച്ചില്ല. നിരവധി കാല്‍നടയാത്രക്കാര്‍ക്ക് കേബിള്‍ക്കുഴികളില്‍ വീണ് പരുക്ക്പറ്റി കഴിഞ്ഞു. ദേശീയപാതയോരത്തുള്ള കടകളിലേക്ക് പോകുന്ന വാഹനങ്ങളും കുഴികളില്‍ വീഴുന്നത് പതിവായിട്ടുണ്ട്. ചിലയിടങ്ങളില്‍ വൈദ്യുതത്തൂണുകള്‍ക്ക് തൊട്ടടുത്തുകൂടിയാണ് കുഴിയെടുത്തിരിക്കുന്നത്. കുഴികള്‍ ശരിയാംവിധം മൂടാന്‍ തയ്യാറാകുന്നില്ലെങ്കില്‍ വലിയ അപകടത്തെയാകും ക്ഷണിച്ചുവരുത്തുന്നത്.

No comments:

Post a Comment