Latest News

കാനായി ദേശോദ്ധാരണ കെട്ടിടം ഉദ്ഘാടനം നാലിന്

പയ്യന്നൂര്‍: കാനായി ദേശോദ്ധാരണ വായനശാല ആന്റ്ഗ്രന്ഥാലയം കെട്ടിടം ഉദ്ഘാടനവും സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ സമാപനവും നാലിന് ഞായറാഴ്ച നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് സി. കൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗായകന്‍ വി.ടി. മുരളി സാംസ്‌കാരിക പ്രഭാഷണം നടത്തും. വായനമുറിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലും പത്ര പ്രകാശനം ടി.ഐ. മധുസൂദനനും നിര്‍വ്വഹിക്കും. പി.കെ ബൈജു, പി.പി. ലീല,വി. ബാലന്‍, കെ.എം. ചന്തുക്കുട്ടി, പി. ഭാസ്‌കരന്‍,ഇ. വനജാക്ഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സസാരിക്കും. കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും സി. മധുസൂദനന്‍ നന്ദിയും പറയും. വൈകുന്നേരം അഞ്ച് മണിക്ക് കാനായി നാട്ടുകൂട്ടത്തിന്റെ കരോക്കെ ഗാനമേളയും ആറുമണിക്ക് നൃത്തനൃത്യങ്ങളും തുടര്‍ന്ന് കൊഴുമ്മല്‍ നാട്ടരങ്ങിന്റെ മുച്ചന്‍ നാടകവും അരങ്ങേറും. ഗ്രന്ഥാലയത്തോട് ചേര്‍ന്നുകിടക്കുന്ന പത്തുസെന്റ് സ്ഥലം വിലക്കെടുത്താണ് കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിം നിര്‍മ്മിച്ചത്. രാജറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ നിന്ന് നാലുലക്ഷം രൂപ ഗ്രാന്റായി ലഭിച്ചു. പതിനാല് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കെട്ടിടംപണി പൂര്‍ത്തിയാക്കിയത്. ഗ്രന്ഥാലയം കമ്പ്യൂട്ടര്‍വത്കരിക്കുകയും ഇന്റര്‍നെറ്റ് സൗകര്യത്തോടെ ഡിജിറ്റല്‍ ലൈബ്രറി സാങ്കേതിക ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. 15,000ല്‍ ഏറെ പുസ്തകങ്ങള്‍ ഗ്രന്ഥാലയത്തിലുണ്ടെന്ന് കെ.കൃഷ്ണന്‍, ഇ.ടി. പത്മനാഭന്‍, പി. ഗോപിനാഥന്‍, എ.വി. രാഘവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment