Latest News

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പയ്യാവൂര്‍ : എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉജ്ജ്വല വിജയം കര സ്ഥമാക്കിയ ദേവമാതാ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനു മോദിക്കുന്നതതിന് വേണ്ടി സംഘടിപ്പിച്ച വിജയോത്സവം 2017 പരി പാടി കെ .സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഡോ.ജോസ് വെട്ടിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി .വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെ യര്‍പേഴ്‌സന്‍ ആഗ്‌നസ് വാഴപ്പള്ളില്‍ ഹെഡ്മാസ്റ്റര്‍ പി.എം കൃഷ് ണന്‍,ഫാ.പീറ്റര്‍ കൊച്ചുവിട്ടില്‍ ,ജേക്കബ് മാരിപ്പുറം ,സണ്ണി ജോണ്‍. ടി ,ജോയി ജോസഫ് ,ബിന്ദു പന്തപ്ലാക്കല്‍ ,സോഫിയാമ്മ ജോസഫ് ,ബിജു അഗസ്റ്റ്യന്‍ ,വിനില്‍ സി. മാത്യു ,ഷൈജില്‍ പി.എസ് ,ഡിലന്‍ ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെമന്റോയും വിതരണം ചെയ്തു. 
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രസിദ്ധികരിക്കുന്ന കുട്ടികളുടെ പത്രം ദേവമാതാ ടൈംസ്‌ന്റെ ആദ്യ പതിപ്പ് കെ.സി.ജോസഫ് എം.എല്‍.എ പ്രകാശനം ചെയ്തു.

No comments:

Post a Comment