Latest News

കാണാതായ നവവധുവിനെ പോലീസ് കണ്ടെത്തി

പയ്യന്നൂര്‍:വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ കാണാതായി. പഴയങ്ങാടി മൊട്ടാമ്പ്രത്തെ ഇരുപത്തിയാറുകാരിയെയാണ് കാണാതായത്. കണ്ണൂരിലെ സ്വകാര്യആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞമാസം നടന്നതായിരുന്നു.
യുവതി ജോലി സ്ഥലത്തേക്ക് പോയി തിരിച്ചുവരാത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കണ്ണൂര്‍ ചാലാട് സ്വദേശിയായ യുവാവിനോടൊപ്പം ബാംഗ്ലൂരില്‍ കഴിയുന്നുണ്ടെന്ന് കണ്ടെത്തുകയും പോലീസ് യുവതിയെ പഴയങ്ങാടിയിലെത്തിക്കുകയുമായിരുന്നു. യുവതിയെ ഇന്ന് പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.



No comments:

Post a Comment