Latest News

യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി

കാസര്‍കോട്: മംഗളൂരു വിമാന ത്താവളത്തില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വ ദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി. എന്നാല്‍ ഉള്ളാള്‍ പോലീസും, മ ഞ്ചേശ്വരം പോലീസും സംയു ക്തമായി നടത്തിയ ഓപ്പറേഷ നില്‍ യുവാവിനെ രക്ഷപ്പെടുത്തി. തൃക്കരിപ്പൂരിലെ താഹിസിനെ യാണ് ഒരു സംഘം കാറില്‍ ത ട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരത്തോടെ മംഗളൂരു ഉച്ചിലയിലായിരുന്നു സംഭവം. വിദേശത്ത് നിന്നുമെത്തിയ അഷ്‌റഫിനെയും കൂട്ടി താഹിസ് നാട്ടിലേക്ക് പോകുന്നതിനിടെ ഉച്ചിലയില്‍ വെച്ച് ഇവരുടെ കാര്‍ ഒരു ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാര്‍ ആവശ്യപ്പെട്ട നഷ്ടപ രിഹാരം നല്‍കാമെന്ന് ഇരുവരും ഏറ്റു. എന്നാല്‍ മറ്റു മൂന്നുപേര്‍ കൂടിയെത്തി താഹിസിനെയും, അഷ്‌റഫിനെയും അവരുടെ തന്നെ കാറിലേക്ക് ബലമായി പി ടിച്ചുകയറ്റി. ഇരുവരും കുതറി യോടിയെങ്കിലും താഹിസിനെ സംഘം പിടികൂടുകയായിരുന്നു അജ്ജിനടു ക്കയിലെ പള്ളിയി ലേക്ക് കയറിയ താഹിസ് സഹാ യം തേടിയെങ്കി ലും അവിടെയാ രും ഉണ്ടായിരു ന്നില്ല. ഇതോടെ പിന്തുടര്‍ന്നെത്തിയ സംഘം താ ഹിസിനെ വീ ണ്ടും കാറില്‍ പിടി ച്ചുകയറ്റി അമിതവേഗതയില്‍ ഓടിച്ചുപോവുകയായിരുന്നു. അതിനിടെ അഷ്‌റഫിന്റെ ഫോണിലേക്ക് വിളിച്ച സം ഘം താഹിസിന് മോചന ദ്രവ്യ മായി അഞ്ച് ലക്ഷം രൂപ ആവ ശ്യപ്പെട്ടു. പോലീസിന്റെ സാന്നി ധ്യത്തില്‍ അഷ്‌റഫ് ഇതിന് സ മ്മതിക്കുകയും, സംഘം ആവശ്യ പ്പെട്ടതനുസരിച്ച് കടമ്പാറിലെ പള്ളിക്ക് സമീപമെത്തുകയും ചെയ്തു. പോലീസും രഹസ്യ മായി അഷ്‌റഫിനൊപ്പമു ണ്ടായി രുന്നു.എന്നാല്‍ അവിടെ യെത്തി യപ്പോള്‍ മറ്റൊരിടത്തേക്ക് വരാ നാണ് സംഘം ആവശ്യപ്പെട്ടത്. ജി പി എസ്സിന്റെ സഹായത്തോ ടെ കാര്‍ കേരള അതിര്‍ത്തി യി ലേക്ക് നീങ്ങുന്നതായി മനസ്സിലാ ക്കിയ ഉള്ളാള്‍ പോലീസ് മ ഞ്ചേശ്വരം പോലീസിന്റെ സഹാ യം തേടി. തുടര്‍ന്ന് കുഞ്ചത്ത വെ ച്ച് മഞ്ചേശ്വരം പോലീസ് കാര്‍ തടഞ്ഞു നിര്‍ത്തു കയായിരുന്നു. പോലീസിനെ കണ്ടതോടെ കാറി ലുണ്ടായിരുന്ന സംഘം രക്ഷ പ്പെ ട്ടു. താഹിസിനെ മഞ്ചേശ്വരം പോ ലീസ് രക്ഷപ്പെടുത്തി ഉള്ളാള്‍ പോലീസിന് കൈമാറി. അജ്ജി നടുക്ക സ്വദേശികളാണ് തട്ടി ക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസിന്‌വ്യക്തമായിട്ടുണ്ട്.

No comments:

Post a Comment