Latest News

ആടാംപാറയില്‍ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു

പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്തിലെ ആടാംപാറ പ്രദേശത്ത് വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു പൂണോലി ദേവസ്യ, വര്‍ഗീസ് ചക്കാലക്കല്‍ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നഷ്ടമുണ്ടായത്.കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരക്കൊല്ലി പ്രദേശങ്ങളിലും കാട്ടാനകള്‍ വ്യാപക കൃഷിനാശമുണ്ടാക്കിയിരുന്നു. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്‌സി ചിറ്റുപറമ്പില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ. സരസ്വതി, വൈസ് പ്രസിഡന്റ് ടി.പി. അഷ്‌റഫ്, പഞ്ചായത്തംഗം സജന്‍ വെട്ടുകാട്ടില്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു കാട്ടാനകള്‍ മലയോര മേഖലയില്‍ വ്യാപകമായി ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കൃഷിയും സ്വത്ത് വകകളും നശിപ്പിക്കുന്ന സാഹചര്യങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ട അടിയന്തിരനടപടികള്‍ സ്വീകരിക്കുന്നതിന്നു സര്‍ക്കാരിനെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.



No comments:

Post a Comment