Latest News

കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരന്റെ പണം പോക്കറ്റടിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്:കെ എസ് ആര്‍ ടി സി ബസില്‍ യാത്രക്കാരന്റെ അ ഞ്ഞൂറ് രൂപ പോക്കറ്റടിച്ച യുവാ വിനെ പോലീസ് അറസ്റ്റു ചെയ് തു. കാസര്‍കോട് പുളിക്കൂറിലെ കെ.പി അഹ് മദ് ഫാഹിദി (38) നെ യാണ് ഹൊസ്ദുര്‍ഗ് പോലീ സ് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെ 10.45 മണിയോടെ മാ വുങ്കാലില്‍ വെച്ചാണ് ബസ് യാ ത്ര ക്കിടെ ഫാഹിദ് യാത്രക്കാര ന്റെ പോക്കറ്റടിച്ചത്.
ഇതുസംബന്ധിച്ച് കര്‍ണാടക പുത്തൂര്‍ സ്വദേശി ജനാര്‍ദനന്റെ പരാതിയില്‍ ഫാഹിദിനെതിരെ പോലീസ് കേസെടുക്കുകയാ യി രുന്നു. ജനാര്‍ദനന്റെ മകളെ വി വാഹം ചെയ്ത് മാവുങ്കാലി ലേ ക്കാണ് കൊണ്ടുപോയത്. മകളെ കാണാനായി ജനാര്‍ദനന്‍ കെഎ സ്ആര്‍ടിസി ബസില്‍ മാവുങ്കാ ലിലേക്ക് വരികയായിരുന്നു. ചെര്‍ ക്കളയില്‍ നിന്നും ഇതേ ബസില്‍ കയറിയ ഫാഹിദ് ബസ് മാവുങ്കാ ലില്‍ എത്താറായപ്പോള്‍ ജനാര്‍ദ നന്റെ ഷര്‍ട്ടിന്റെ കീശയി ല്‍ കൈ യ്യിട്ട് അഞ്ഞൂറ് രൂപ എടുക്കുക യായിരുന്നു.
ഇതു ശ്രദ്ധയില്‍പെട്ട കണ്ടക്ടര്‍ ഫാഹിദിനെ കൈയ്യോടെ പിടി കൂടു കയും പോലീസില്‍ വിവര മറിയിക്കുകയും ചെയ്തു. പോലീ സെത്തി യുവാവിനെ കസ്റ്റഡിയി ലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടു പോവുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

No comments:

Post a Comment