Latest News

ആവേശമായി അക്ഷരോത്സവം ജപ

കരിവെള്ളൂര്‍: വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.
കരിവെള്ളൂര്‍ പാട്ടിയമ്മ എ.യു.പി. സ്‌കൂള്‍ പ്രവേശനോത്സവം നവാഗതരായ കുട്ടികള്‍ അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജയന്‍ കാടകം നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം. രാമകൃഷ്ണന്‍ അധ്യക്ഷനായി. ടി.വി. ഭരതന്‍, കെ.പി. ഭരതന്‍, ഉഷ സന്തോഷ്, കെ. പ്രമോദ്, രമേശന്‍, ടി. മുരളീകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
കരിവെള്ളൂര്‍ മാന്യഗുരു എ.യു.പി സ്‌കൂള്‍ പ്രവേശനോത്സവം അദ്യാപക അവാര്‍ഡ് ജേതാവ് കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.ആര്‍ പൊന്നമ്മ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം. ഗംഗാധരന്‍ പഠനോപകരണ വിതരണം നടത്തി. സി. അജയകുമാര്‍, എ.വി. ലൈജു, പ്രഥാനാധ്യാപിക ഒ.ടി. ഖദീജ, പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.
വെള്ളൂര്‍ ചന്തന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നഗരസഭാ പ്രതിപക്ഷ നേതാവ് പി.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥാനാധ്യാപകന്‍ പി. വിനോദ്, സിനാല്‍, പെരിങ്ങോം ഹാരീസ്എന്നിവര്‍ പ്രസംഗിച്ചു. ഘോഷയാത്ര, പുസ്തക വിതരണംപായസ വിതരണം എന്നിവ നടന്നു.
വെള്ളൂര്‍ ഗവ. എല്‍.പി.സ്‌കൂളില്‍ പ്രവേശനോത്സവംവിവിധ പരിപാടികളോടെ നടന്നു. നഗരസഭാ വൈസ്‌ചെയര്‍മാന്‍കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഇ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. വൈക്കത്ത് നാരായണന്‍, കെ. ശ്രീജ, പി. ജയേഷ്, പ്രഥമാധ്യാപികഎം.എസ്. സുവര്‍ണ്ണ, പി. രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭുവനേശ്വരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കിറ്റ് വിതരണം, സ്‌കൂള്‍ മുഖപത്രം ജാലകത്തിന്റെ അഞ്ചാം പതിപ്പ് പ്രകാശനം എന്നിവ നടന്നു. ഒന്നാംക്ലാസില്‍ നൂറ്റിപതിനെട്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ചേര്‍ന്നു. പയ്യന്നൂര്‍ ഉപജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നത് വെള്ളൂര്‍ ഗവ. എള്‍.പി. സ്‌കൂളിലാണ് ഘോഷയാത്ര, പുസ്തകവിതരണം എന്നിവ നടന്നു.
അരയി: പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി മുത്തശ്ശി യെ ത്തിയത് നവ്യാനുഭവമായി. ഒരാള്‍ പൊക്കത്തില്‍ കാര്‍ഡ് ബോ ര്‍ഡും പേപ്പര്‍ പള്‍പ്പും കൊണ്ട് നിര്‍മ്മിച്ച മുത്തശ്ശിയുടെ ശില്പമ ായിരുന്നു അരയി ഗവ.യു.പി.സ്‌കൂളിലെ പ്രവേശനോ ത്സവത്തിലെ മുഖ്യ ആകര്‍ഷണം. ഊഞ്ഞാല്‍ പോലെ തൂങ്ങി നില്‍ക്കുന്ന കാതിലെ കടുക്കനും തൊണ്ണൂറ് തികഞ്ഞ പല്ലില്ലാത്ത മുത്തശ്ശിയുടെ ചിരിയും കുരുന്നുകളെ ആഹ്ലാദിപ്പിച്ചു. എഴുപതോളം കുട്ടികളാണ് വിവിധ ക്ലാസുകളിലായി ഈ വര്‍ഷം പുതുതായി എത്തിയത്.സ്‌കൂള്‍ മുറ്റത്ത് നിന്ന പുറപ്പെട്ട ഘോഷയാത്രയോടൊപ്പം മുത്തശ്ശി ശില്പവും ചക്രക്കാലില്‍ കുട്ടികളോടൊപ്പം സഞ്ചരിച്ചു.
നഗരസഭ കൗണ്‍സിലര്‍ സി.കെ. വത്സ ലന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു.പ്രധാന ാധ്യാപകന്‍ കൊടക്കാട് നാരാ യണന്‍, കെ.അമ്പാടി,എസ്. ജഗദീശന്‍, കെ.വി.സൈജു, പ്രകാശന്‍ കരിവെള്ളൂര്‍ പ്രസംഗി ച്ചു. എല്‍.എസ്.എസ്.വിജയി പി . കൃഷ്ണജയെ അനുമോദിച്ചു. ശോ'ന കൊഴുമ്മല്‍ ലിസി ജേക്കബ് ,പി ബിന്ദു, കെ.വനജ, സിനി എബ്രഹാം, കെ.ശ്രീജ, ടി.വി.സവിത, ടി.വി.രസ്‌ന, ടി. ഷീബ എന്നിവര്‍ തൈക്കോണ്‍ഡോ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

No comments:

Post a Comment