Latest News

ആന്റിനാര്‍ക്കോട്ടിക് അവാര്‍ഡ് രതീഷ്‌കുമാറിന്

പയ്യന്നൂര്‍:ലോകമയക്കുമരുന്ന് വിരുദ്ധദിനാഘോഷത്തിന്റെ ഭാഗമായി ആന്റിനാര്‍കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ആന്റിനാര്‍ക്കോട്ടിക് അവാര്‍ഡ്-2017 ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജന്തുശാസ്ത്ര അധ്യാപകനും നാഷണല്‍ സര്‍വ്വീസ് സ്‌കീം ജില്ലാ കോര്‍ഡിനേറ്ററുമായ പി. രതീഷ്‌കുമാറിന് ലഭിച്ചു.
ജീവകാരുണ്യം, ആരോഗ്യം, സാമൂഹിക സേവനം, മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനം, സാംസ്‌കാരികം എന്നീ രംഗങ്ങളിലെ പ്രവര്‍ത്തനം കണക്കിലെടുത്താണ് അവാര്‍ഡ്. തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള ഗവര്‍ണറും മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവം ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, പാളയം ഇമാം സുഹൈബ് മൗലവി വി.പി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഡയരക്ടര്‍ കള്ളിക്കാട് ബാബു സ്വാഗതവും കോര്‍ഡിനേറ്റര്‍ എസ്. അജിത്കുമാര്‍ നന്ദിയും പറഞ്ഞു.



No comments:

Post a Comment