Latest News

ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു


പയ്യന്നൂര്‍: കേരളാ മുസ്ലീം ജമാഅത്ത് സോണ്‍ കമ്മിറ്റി ചെയര്‍മാനും പയ്യന്നൂര്‍ പെരുമ്പ എസ്.പിസ്റ്റോര്‍ മാനേജിംഗ് ഡയറക്ടറുമായിരുന്ന എസ്.പി.ഉമ്മര്‍കുട്ടി ഹാജിയുടെ സ്മരണയ്ക്ക് മക്കള്‍, പെരുമ്പ ജി.എം.യു.പി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ ത്തുന്നതിന്റെഭാഗമായിനൂതനമായ സൗകാര്യങ്ങളോടെയുള്ള ഒരു ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍ കൈമാറി. സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രഥമ അധ്യാപകന്‍ ടി.കെ ശങ്കരന്‍, വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്‍.വി.കോരന്‍, കെ. പവിത്രന്‍, എ.ബുഷറ, കെ.കുമാരന്‍, കെ.വി.ശശീന്ദ്രന്‍ സംസാരിച്ചു.

No comments:

Post a Comment