Latest News

പ്രമുഖ കമ്പനിയില്‍ ജോലിവാഗ്ദാനം ലക്ഷങ്ങള്‍ തട്ടുന്ന വന്‍ റാക്കറ്റ് വിലസുന്നു

പഴയങ്ങാടി: വ്യാജ മേല്‍വിലാസവും ഇ-മെയില്‍ അഡ്രസ്സും ന ല്‍കി പ്രമുഖ കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടുന്ന ഉത്തരേന്ത്യന്‍സംഘം വിലസുന്നു. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലാര്‍സന്‍ആന്റ് ട്രൂബോ(എല്‍ആന്റ് ടി)യുടെ പേരിലാണ് ഇങ്ങനെ തട്ടിപ്പ് നടത്തുന്നത്.
മലയാളികള്‍ ഉള്‍പ്പെടെ അ ഭ്യസ്തവിദ്യരായ ചെറുപ്പക്കാരില്‍ നിന്നും ഓണ്‍ലൈന്‍ വഴിഅപേക്ഷക്ഷണിക്കുയുംഓണ്‍ലൈനി ല്‍ നല്‍കിയ മേല്‍വിലാസത്തില്‍ 8250 രൂപ അടക്കാനും തു ടര്‍ന്ന് ജോലിയുടെവിശദാംശങ്ങള്‍ ന ല്‍ കുമെന്നുംപറയുകയുമായിരുന്നു.
എന്നാല്‍ പണം അടച്ചശേഷം വിലാസം ഓണ്‍ലൈനില്‍ നി ന്ന് അപ്രത്യക്ഷമാവുകയും വിളിക്കാനായി നല്‍കിയ ഫോണ്‍ ന മ്പര്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്യുകയാണുണ്ടായത്. പിന്നീട് പ ണമോ ഇതിന് പിന്നില്‍ പ്രവര്‍ ത്തിക്കുന്നവരെയോ കണ്ടെത്താ നാകാതെ അടച്ച പണം നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ മാനഹാ നി ഭയന്ന് ആരോടും പരാതി പറയാതെ കഴിയുകയാണ്.ഇത്തരത്തില്‍ നിരവധി പേരെയാണ് ഉ ത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവ ര്‍ത്തിക്കുന്ന തട്ടിപ്പ് സംഘം ഇരയാക്കിയിരിക്കുന്നതത്രെ.
തട്ടിപ്പിനിരയായ പഴയങ്ങാടി നെരുവമ്പ്രം സ്വദേശിയായ യുവാ വ് പരാതിയുമായി ഇന്ന് പഴയങ്ങാടി പോലീസിലെത്തിയതോടെയാണ് ഓണ്‍ലൈന്‍ വഴി തൊ ഴില്‍ തട്ടിപ്പ് നടത്തി പണം തട്ടുന്ന വന്റാക്കറ്റിനെ കുറിച്ച് പുറം ലോ കം അറിഞ്ഞത്. ഇത്തരത്തില്‍ പയ്യന്നൂരും പരിസരത്തുംനിരവധി ചെറുപ്പക്കാര്‍ തട്ടിപ്പിനിരയായതായി സൂചനയുണ്ട്.സംഭവത്തെക്കുറിച്ച് കമ്പനി അധികൃതരും പോ ലീസ് അന്വേഷണം തുടങ്ങി

No comments:

Post a Comment